Monday, May 6, 2024
HomeKeralaഎന്ത് തുഴച്ചിലാണ് ഭായ്, രോഹിതാണെങ്കില്‍ ടീമിന് പുറത്താണ്; കോലിയെ നിര്‍ത്തിപ്പൊരിച്ച്‌ ആരാധകര്‍

എന്ത് തുഴച്ചിലാണ് ഭായ്, രോഹിതാണെങ്കില്‍ ടീമിന് പുറത്താണ്; കോലിയെ നിര്‍ത്തിപ്പൊരിച്ച്‌ ആരാധകര്‍

പിഎല്ലില്‍ ഒരിക്കല്‍ കൂടി തുഴച്ചില്‍ ബാറ്റിംഗിന്റെ പേരില്‍ പരിഹാസം നേരിട്ട് വിരാട് കോലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഫ്‌ളാറ്റ് പിച്ചില്‍ കളിക്കാന്‍ അവസരമുണ്ടായിട്ടും കോലിയുടെ ഒച്ചിഴയും വേഗത്തിലുള്ള ബാറ്റിംഗാണ് ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ആരാധകര്‍.

ഹൈദരാബാദിനെതിരെ 51 പന്തിലാണ് കോലി 43 റണ്‍സടിച്ചത്. ബാറ്റിംഗ് എളുപ്പമായ പിച്ചായിരിക്കുന്നിട്ടും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ഇപപോള്‍ ചര്‍ച്ചയായിരിക്കുകയാണ്. പവര്‍പ്ലേയില്‍ അതിവേഗം സ്‌കോര്‍ ചെയ്ത കോലി, പക്ഷേ പവര്‍പ്ലേ കഴിഞ്ഞതോടെ ബാറ്റിംഗ് പതിയെയാക്കുകയായിരുന്നു. വമ്ബന്‍ ഷോട്ടുകല്‍ പോലും കളിക്കാന്‍ കോലി ശ്രമിച്ചില്ല എന്നാണ് ബെംഗളൂരു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

രജത് പാട്ടീദാറോ അതല്ലെങ്കില്‍ കാറമറൂണ്‍ ഗ്രീനോ ഇല്ലായിരുന്നെങ്കില്‍ ഉറപ്പായും ഹൈദരാബാദിന്റെ സ്‌കോര്‍ ഒരിക്കലും 200 കടക്കില്ലായിരുന്നു. തുടര്‍ച്ചയായി ഈ സീസണില്‍ 250 റണ്‍സിലേറെ അടിക്കുന്ന ടീമിനോടാണ് കോലി ഇത്രയും പതിയെ ബാറ്റ് ച യെ്തത്. കളി മുന്നോട്ട് പോകുന്തോറും ഇന്നിംഗ്‌സിന്റെ വേഗം കുറയുന്ന കാഴ്ച്ചയാണ് കോലിയുടെ കാര്യത്തില്‍ കണ്ടത്.

സ്പിന്നറായ അഭിഷേക് ശര്‍മയ്‌ക്കെതിരെ ബൗണ്ടറിയടിച്ചാണ് കോലി ഇന്നിംഗ്‌സ് ആരംഭിച്ചത്. പിന്നീട് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെതിരെ മികച്ച ഷോട്ടുകളും കോലി കളിച്ചിരുന്നു. കിടിലനൊരു ബൗണ്ടറിയും ആ ഓവറില്‍ പിറന്നു. ആറോവര്‍ പവര്‍പ്ലേ കഴിയുമ്ബോള്‍ 32 റണ്‍സ് കോലി എടുത്തിരുന്നു.

ആദ്യ ആറോവറില്‍ 18 പന്തുകള്‍ നേരിട്ട കോലി നാല് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചിരുന്നു. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം ഒരു ബൗണ്ടറി പോലും കോലി അടിച്ചില്ല. പവര്‍പ്ലേ കഴിഞ്ഞതിന് ശേഷം 25 പന്തുകള്‍ കളിച്ച കോലി വെറും 19 റണ്‍സാണ് നേടിയത്. 30 യാര്‍ഡ് സര്‍ക്കിളിന് പ ുറത്തേക്ക് രണ്ട് ഫീല്‍ഡര്‍മാരില്‍ കൂടുതല്‍ വന്നതോടെ കോലി റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടി.

ഹൈദരാബാദിന്റെ സ്പിന്നര്‍മാരായ ഷഹബാസ് അഹമ്മദ്, മായങ്ക് മാര്‍ക്കണ്ഡെ എ ന്നിവര്‍ക്കെതിരെ കോലി റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടി. കോലിയുടെ സ്‌ട്രൈക്ക് റേറ്റും കുത്തനെ ഇടിഞ്ഞു. ജയദേവ് ഉനദ്കട്ടിന്റെ സ്ലോ ബോളുകളും കോലിയെ നന്നായി ബുദ്ധിമുട്ടിച്ചു. ഒടുവില്‍ പതിനഞ്ചാം ഓവറില്‍ ഉനദ്കട്ടിന് തന്നെ വിക്കറ്റ് നല്‍കിയായിരുന്നു കോലി മടങ്ങിയത്.

രജത് പാട്ടീദാര്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായിട്ടും കോലി അര്‍ധ സെഞ്ച്വറി നേടുകയോ ഇന്നിംഗ്‌സിന് വേഗം കൂട്ടുകയോ ചെയ്തിരുന്നില്ല. ടി20 ലോകകപ്പില്‍ ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.

കോലി പവര്‍പ്ലേയില്‍ ഫെരാരിയും പവര്‍പ്ലേ കഴിഞ്ഞാല്‍ നാനോ കാറുമാണെന്നാണ് ആരാധകരില്‍ ഒരാള്‍ പരിഹസിച്ചത്. കോലി സോഡാക്കുപ്പി പോലെയാണ്. തുറക്കും നുരയും പതയുമെല്ലാം ഉണ്ടാവും. എന്നാല്‍ പെട്ടെന്ന് തന്നെ അതിന്റെ ആവേശം പതഞ്ഞ് തീരുമമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. രോഹിത് ശര്‍മ ഇതുപോലെ കളിച്ചാല്‍ ടീമില്‍ നിന്ന് പുറത്താണെന്നും മറ്റൊരാള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular