Tuesday, May 21, 2024
HomeKeralaനെടുമുടി കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

നെടുമുടി കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ലപ്പുഴ: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്ബത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേര് ‍ ന്ന് നടത്തുന്ന പദ്ധതി പ്രകാരം നെടുമുടി കടവില് ‍ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ജില്ല പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ ചെലവാക്കിയാണ് പൊതു ജലാശയങ്ങളിലെ 15 കടവുകളിലായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രിയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യങ്ങളുടെ ലഭ്യത കുറയുന്നത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

നെടുമുടി കടവില്‍ നടന്ന ചടങ്ങില്‍ നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം പി.കെ. വിനോദ്, ഫിഷറീസ് ഓഫീസര്‍ പി.എസ് സൈറസ്, കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിഷ രമേശ്, പ്രമോട്ടര്‍ ജി.ആര്‍. ഭുവനേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular