Tuesday, May 21, 2024
HomeKeralaമണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും

മണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും

ണ്ണഞ്ചേരി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും. ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍ അശ്വിനിയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആരോമലും വെള്ളി മെഡല്‍ കരസ്ഥമാക്കി.

മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കീരികുളങ്ങരയില്‍ കയര്‍ ഫാക്ടറി തൊഴിലാളി അനില്‍ കുമാറിന്റെയും സനിതയുടെയും മകളായ അശ്വിനി കലവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 13ാം സ്ഥാനത്തായിരുന്നു. 800 മീറ്ററില്‍ നാലാം സ്ഥാനവും അശ്വിനി നേടിയിട്ടുണ്ട്. പ്രീതികുളങ്ങര കലവൂര്‍ എൻ. ഗോപിനാഥ് മെമ്മോറിയല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ കെ.ആര്‍. സാംജിയുടെ കീഴിലാണ് പരിശീലനം. സ്കൂള്‍ കായികാധ്യാപിക അന്നമ്മയാണ് അശ്വിനിയെ സ്പോര്‍ട്സിലേക്ക് വഴിതിരിച്ചു വിട്ടത്.

മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാര്‍ഡ് ആരോമല്‍ നിവാസില്‍ വിമുക്ത ഭടൻ അഭിലാഷ് സുശീലന്റെയും രുഗ്മയുടെയും മകനായ ആരോമല്‍ ഉണ്ണി തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. 200 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. ചീഫ് കോച്ച്‌ ക്യാപ്റ്റൻ അജിമോന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ചാരമംഗലം ഡി.വി.എച്ച്‌.എസ്.എസില്‍നിന്നാണ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് പ്രവേശനം നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular