Thursday, May 2, 2024
HomeIndiaനൂറ് കോടിയുടെ കൈക്കൂലി ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

നൂറ് കോടിയുടെ കൈക്കൂലി ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

മുംബൈ: നൂറ് കോടിയുടെ കൈക്കൂലി ആരോപണക്കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ദേശ്മുഖ് ഹാജരായിരുന്നില്ല. അദ്ദേഹം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് ദേശ്മുഖിന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നത്. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗിന്റെ പരാതിയിലാണ് അനിൽ ദേശ്മുഖിനെതിരേ അന്വേഷണം നടക്കുന്നത്. ബാറുടമകളിൽ നിന്ന് 100 രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെയോട് നിർദ്ദേശിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവെയ്‌ക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. ബാറുടമകളിൽ നിന്ന് വാങ്ങിയ നാല് കോടി ഷെൽ കമ്പനികളിലൂടെ അനിൽ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരുന്നത്.

പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി സിബിഐയ്‌ക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജി വെച്ചത്. ഏപ്രിലിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക തിരിമറിക്ക് എൻഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular