Tuesday, May 21, 2024
HomeKeralaകേരളം അഞ്ചാമത്,ഇനി ഉത്തരാഖണ്ഡില്‍

കേരളം അഞ്ചാമത്,ഇനി ഉത്തരാഖണ്ഡില്‍

നജി: ഗോവ വേദിയായ 37-ാമത് ദേശീയ ഗെയിംസ് ഇന്നലെ സമാപിച്ചു. 36 സ്വര്‍ണവും 24 വെള്ളിയും, 27 വെങ്കലവുമായി 87 മെഡലുകളോടെ കേരളം ഇത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

80 സ്വര്‍ണവും, 69 വെള്ളിയും, 79 വെങ്കലവുമുള്‍പ്പെടെ 228 മെഡലുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 66 സ്വര്‍ണവും, 27 വെള്ളിയും, 33 വെങ്കലവുമായി 126 മെഡലുകളോടെ സര്‍വീസസ് ഇത്തവണ രണ്ടാം സ്ഥാനത്തായി. 62 സ്വര്‍ണവും, 55 വെള്ളിയും, 75 വെങ്കലവുമുള്‍പ്പെടെ 192 മെഡലുകളുമായി ഹരിയാനയാണ് മൂന്നാമത്.

അടുത്ത ദേശീയ ഗെയിംസ് ഉത്തരാഖണ്ഡില്‍ നടക്കും.
മെഡല്‍ നിലയിലും പോയിന്റ് പട്ടികയിലും കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ മുന്നേറാൻ കേരളത്തിനായി. കളരിപ്പയറ്റ് ഇത്തവണ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതാണ് കേരളത്തിന്റെ സ്വര്‍ണക്കുതിപ്പിന് പിന്നില്‍. 19 സ്വര്‍ണമാണ് പയറ്റില്‍ നിന്ന് മാത്രം കേരളത്തിന് ലഭിച്ചത്

കര്‍ണാടകയുടെ നീന്തല്‍ താരം ശ്രീഹരി നടരാജാണ് ഗെയിംസിലെ മികച്ച പുരുഷ അത്‌ലറ്റ്. നാല് സ്വര്‍ണവും, ഒരു വെള്ളിയുമാണ് താരം കരസ്ഥമാക്കിയത്. മഹരാഷ്ട്രയുടെ ജിംനാസ്റ്റിക് താരം സംയുക്ത പ്രസേൻ, ഒഡീഷ ജിംനാസ്റ്റിക് താരം പ്രണതി നായക് എന്നിവരാണ് മികച്ച വനിതാ അത്‌ലറ്റുകള്‍ നാല് വീതം സ്വര്‍ണവും, ഓരോ വെള്ളിയും ഇരുവരും കരസ്ഥമാക്കി.

സമാപന സമ്മേളനം ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകര്‍ ഉദ്ഘാടനം ചടെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular