Tuesday, April 30, 2024
HomeIndiaസച്ചിനെ മറികടന്ന്‌ രാചിന്‍

സച്ചിനെ മറികടന്ന്‌ രാചിന്‍

ബംഗളുരു: ന്യൂസിലന്‍ഡിന്റെ ബാറ്റര്‍ രാചിന്‍ രവീന്ദ്ര മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ്‌ മറികടന്നു.

25 വയസ്‌ ആകും മുമ്ബ്‌ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്ണെന്ന റെക്കോഡാണു രാചിന്‍ സ്വന്തം പേരിലാക്കിയത്‌. 1996 ലോകകപ്പില്‍ 523 റണ്ണെടുത്താണു സച്ചിന്‍ റെക്കോഡിട്ടത്‌. അന്ന്‌ 23 വയസുകാരനായിരുന്നു സച്ചിന്‍. ഇന്നലെ ശ്രീലങ്കയുടെ മഹീഷ തീക്ഷ്‌ണയ്‌ക്കെതിരേ റണ്ണെടുത്തതോടെയാണു രാചിന്‍ സച്ചിന്റെ 523 മറികടന്നത്‌.

രാചിന്‍ ഈ ലോകകപ്പിലെ ഒന്‍പത്‌ ഇന്നിങ്‌സുകളിലായി 74.71 ശരാശരിയില്‍ 565 റണ്ണെടുത്തു. മൂന്ന്‌ സെഞ്ചുറികളും രണ്ട്‌ അര്‍ധ സെഞ്ചുറികളും ഇതുവരെ നേടി.
കന്നി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത ഇംഗ്‌ളണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ സ്വന്തമാക്കിയിരുന്ന റെക്കോഡും രാചിന്‍ മറികടന്നു. 2019 ലോകകപ്പില്‍ 11 ഇന്നിങ്‌സുകളിലായി 532 റണ്ണാണു ബെയര്‍സ്‌റ്റോ നേടിയത്‌. പാകിസ്‌താന്‍ നായകന്‍ ബാബര്‍ അസം (2019 ലോകകപ്പില്‍ 474 റണ്‍) ഇംഗ്‌ളണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് (2019 ല്‍ 465 റണ്‍), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്‌ (1999 ലോകകപ്പില്‍ 461 റണ്‍) എന്നിവരും കന്നി ലോകകപ്പില്‍ റണ്‍ മഴ പെയ്യിച്ചവരാണ്‌. 23 വയസുകാരനായ രാചിന്റെ പിതാവ്‌ ബംഗളുരു സ്വദേശിയാണ്‌. പിതാവിന്റെ ജന്മദേശത്താണു റെക്കോഡ്‌ കുറിച്ചതെന്നതും കൗതുകമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular