Tuesday, April 30, 2024
HomeKeralaറാന്നിയാത്ര കഠിനമെന്റയ്യപ്പ ശബരിമല തീര്‍ത്ഥാടകര്‍ വലയും

റാന്നിയാത്ര കഠിനമെന്റയ്യപ്പ ശബരിമല തീര്‍ത്ഥാടകര്‍ വലയും

കോഴഞ്ചേരി: ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍നിന്നും പമ്ബയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാവുന്ന കോഴഞ്ചേരി -വാഴക്കുന്നം – റാന്നി പാതയും ചെങ്ങന്നൂര്‍ – എരുമേലി കെ.എസ്.ആര്‍ ടി.സി ബസ് സര്‍വീസ് ഉള്‍പ്പടെ നടത്തുന്ന കോഴഞ്ചേരി- ചെറുകോല്പുഴ -റാന്നി റോഡും ഗതാഗത യോഗ്യമല്ലാത്തത് ഇത്തവണ ശബരിമല തീര്‍ത്ഥാടകരെ വലയ്‌ക്കും.

ഇരുപാതകളും ശബരിമല പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പന്തളത്തു നിന്നുള്ള തിരുവാഭരണപാതയുടെ ഭാഗവുമാണ്. 2023 ജനുവരി 26 നാണ് പുതമണ്‍പാലത്തിന്റെ ബലക്ഷയത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തിയത്. പുതിയ പാലം നിര്‍മ്മിക്കാന്‍ കാലതാമസമുണ്ടാകുമെന്നായതോടെ താത്കാലിക സമാന്തര പാത നിര്‍മ്മിക്കണമെന്ന ജനകീയ ആവശ്യത്തിനു മുകളില്‍ അധികാരികള്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പെരുന്തോടിനുള്ളില്‍ പൈപ്പ് സ്ഥാപിച്ച്‌ കുറുകെ സമാന്തര പാത ഒരുക്കാന്‍ ഉള്ള പണികള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ കാരണം പണികള്‍ഇഴഞ്ഞു നീങ്ങുകയാണ്.

പുതുതായി മണ്ണിട്ട് നിര്‍മ്മിക്കുന്നപാത ചെളിക്കുളമായി മാറി. ശബരിമല തീര്‍ത്ഥാടനക്കാലത്തിന് മുന്‍പായി പാത ശരിയാകുമെന്ന് അധികൃതര്‍ ഉറപ്പു നല്കുന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. 3മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പാതയില്‍ ഒരു സമയം ഒരു ഭാഗത്തു നിന്നുള്ള വാഹനങ്ങളേ കടത്തിവിടാന്‍ കഴിയൂ. തീര്‍ത്ഥാടന കാലത്ത് തിരക്കേറുന്ന ഈ പാതയില്‍ ഇത് യാത്ര ദുരിതത്തിന് കാരണമാകും. 2.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റാന്നി എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ പാലം എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

സാമ്ബത്തിക പരാധീനതയിലായ സര്‍ക്കാറിന്റെ തുടങ്ങി വച്ച പദ്ധതികളുടെ അസ്ഥികൂടങ്ങള്‍ തുറിച്ച്‌ നോക്കുന്ന നാട്ടില്‍ ജനങ്ങളുടെ ആശങ്ക അര്‍ത്ഥവത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular