Friday, May 3, 2024
HomeKeralaഡോ. എ. ശിവതാണു പിള്ളയുമായി സംവദിക്കാം; 26ന് ഇന്ത്യൻ ക്ലബില്‍

ഡോ. എ. ശിവതാണു പിള്ളയുമായി സംവദിക്കാം; 26ന് ഇന്ത്യൻ ക്ലബില്‍

നാമ: പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എ. ശിവതാണു പിള്ളയുമായി സംവദിക്കാൻ ഇന്ത്യൻ ക്ലബ് അവസരമൊരുക്കുന്നു. 26ന് ഇന്ത്യൻ ക്ലബില്‍ വൈകീട്ട് 7.30 മുതല്‍ 9 വരെ നടക്കുന്ന ആദരിക്കല്‍ പരിപാടിയോടനുബന്ധിച്ചാണ് സംവാദത്തിന് അവസരമൊരുക്കിയിരിക്കുന്നത്.

കമ്യൂണിറ്റി അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഡോ. എ. ശിവതാണു പിള്ള 2023 നവംബര്‍ 25ന് ബഹ്‌റൈനില്‍ എത്തും. ഐ.എസ്.ആര്‍. ഒയിലേയും ഡി.ആര്‍.ഡി.ഒയിലേയും മുൻശാസ്ത്രജ്ഞനായ അദ്ദേഹം ബ്രഹ്മോസ്‌എയ്‌റോസ്‌പേസ്പ്രൈവറ്റ് ലിമിറ്റഡിന്റെ (1995-2014) സ്ഥാപക-സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമാണ്.

ടെക്നോളജി ലീഡര്‍ഷിപ് അവാര്‍ഡ്, ഡോ. വിക്രം സാരാഭായ് റിസര്‍ച് അവാര്‍ഡ്, രാജാ റാംമോഹൻ പുരസ്‌കാരം, ലോകമാന്യ തിലക് അവാര്‍ഡ്, പെര്‍ഫോമൻസ് എക്‌സലൻസ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രപതിയുടെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡും പത്മശ്രീ (2002), പത്മഭൂഷണ്‍ (2013) എന്നിവയും ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular