Friday, May 10, 2024
HomeKeralaആഗോളവില ഉയരുമ്ബോഴും കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില

ആഗോളവില ഉയരുമ്ബോഴും കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമ്ബോള്‍ കേരളത്തില്‍ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല.

പവന് ഇന്നലെ 45,480 രൂപയും ഗ്രാമിന് 5,685 രൂപയുമാണ് സ്വര്‍ണവില. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ചാണ് സ്വര്‍ണ വില ഈ നിലവാരത്തിലെത്തിയത്.

ഡോളര്‍ ദുര്‍ബലമാകുന്നതും കുറഞ്ഞ പലിശ നിരക്കും സ്വര്‍ണത്തിലേക്ക് നിക്ഷേപം ഉയര്‍ത്തുമെന്നാണ് കരുതുന്നത്. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ പണപ്പെരുപ്പവും അനുകൂലമായ തൊഴില്‍ ഡാറ്റയും വിലയിരുത്തി യു.എസ് പലിശ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.യൂറോപ്യൻ സെൻട്രല്‍ ബാങ്കും നിരക്ക് കുറച്ചയ്ക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യങ്ങള്‍ സ്വര്‍ണ വില തിളങ്ങുമെന്നു തന്നെ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular