Wednesday, June 26, 2024
HomeKeralaകേരളത്തില്‍ സ്വര്‍ണ വില വീണ്ടും താഴേക്ക്; മാറ്റമില്ലാതെ വെള്ളി

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും താഴേക്ക്; മാറ്റമില്ലാതെ വെള്ളി

ഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ആറ് ഡോളറോളം കയറിയെങ്കിലും കേരളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ വില കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണമുള്ളത്. ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,675 രൂപയും പവന് 160 രൂപ കുറഞ്ഞ് 45,400 രൂപയുമായി. ഇന്നലെയും പവന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഇന്ന് 15 രൂപയുടെ കുറവോട് കൂടി ഗ്രാമിന് 4,700 രൂപയിലെത്തി. വെള്ളി ഗ്രാമിന് 78 രൂപയായി തുടരുന്നു.

ആഗോള സ്വര്‍ണ വിപണിയില്‍ ക്ഷീണത്തിലായ സ്വര്‍ണം ഇന്ന് അല്‍പ്പം ഊര്‍ജം സംഭരിച്ച്‌ നേരിയ കയറ്റത്തിലായിട്ടുണ്ട്. ഇന്നലെ 1982 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്‌പോട്ട് സ്വര്‍ണം ഇന്ന് 1988 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.

RELATED ARTICLES

STORIES

Most Popular