Friday, May 3, 2024
HomeIndiaഇന്ത്യ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് കടക്കാൻ തയ്യാറെന്ന് എസ്ബിഐ മേധാവി ദിനേശ് കുമാർ ഖര

ഇന്ത്യ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് കടക്കാൻ തയ്യാറെന്ന് എസ്ബിഐ മേധാവി ദിനേശ് കുമാർ ഖര

ദുബായ്: കൊറോണ വാക്‌സിനേഷൻ യജ്ഞം വൻ വിജയകരമായി നടപ്പാക്കിയ ഇന്ത്യ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ചെയർമാൻ ദിനേശ്കുമാർ ഖര പറഞ്ഞു. വാക്സിൻ യജ്ഞം എല്ലാ ഇന്ത്യക്കാരെയും അഭിമാനം കൊളളിക്കുന്നു. ആഭ്യന്തരമായി നിർമ്മിച്ച വാക്സിൻ വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ രാജ്യത്തിന് അഭിമാനിക്കാം. ദുബായ് എക്‌സ്‌പോ 2020 ഇന്ത്യൻ പവലിയൻ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ദ്രുതഗതിയിലുളള വാക്‌സിനേഷൻ സാധാരണക്കാരന്റെയും സമ്പദ്വ്യവസ്ഥയുടെയും ആത്മവിശ്വാസം ഉയർത്തി. രാജ്യം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. അതിൽ നിന്ന് വളരെ വിജയകരമായ രീതിയിൽ പുറത്തുകടന്നു. മുന്നോട്ട് പോകുമ്പോൾ യാത്ര വളരെ എളുപ്പമായിരിക്കണം.

വളർച്ചയ്‌ക്ക് നമുക്ക് ഒരു വലിയ അവസരം ഉണ്ടായിരിക്കണം എന്നത് ആത്മവിശ്വാസം നൽകുന്നു. സാധാരണക്കാരന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ഒരുപാട് ദൂരം മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ടന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയിലെ വായ്പാവളർച്ച ഏകദേശം രണ്ട് വർഷമായി നിശബ്ദമായിരുന്നു, ശേഷി വിനിയോഗം മെച്ചപ്പെടുമെന്നും കോർപ്പറേറ്റ് മേഖലയിലെ നിക്ഷേപ ആവശ്യം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

അടിസ്ഥാനസൗകര്യ നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സർക്കാർ അത്ഭുതകരമായ ജോലി ചെയ്തു. അത് സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകൾക്ക് ഉത്തേജനം നൽകുന്ന കാര്യത്തിൽ വളരെയധികം മുന്നോട്ട് പോയി. കൂടാതെ സ്വകാര്യ കോർപ്പറേറ്റ് മേഖലകളും നിക്ഷേപത്തോടൊപ്പം വരുന്നതോടെ സമ്പദ്വ്യവസ്ഥ തീർച്ചയായും നേട്ടമുണ്ടാക്കും.

വികസനത്തിന്റെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങാൻ അത് സഹായകരമാകും. ഇന്ത്യ പവലിയനിൽ, അവസരങ്ങൾ നിറഞ്ഞ യഥാർത്ഥ ഇന്ത്യയെ ലോകമെമ്പാടും ആകർഷകമായ രീതിയിൽ അവതരിപ്പിക്കുകയാണെന്ന് ദിനേശ് കുമാർ ഖര കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular