Sunday, May 12, 2024
HomeKeralaവ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്ന് വി. മുരളീധരൻ

വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പദ്ധതികള്‍ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളില്‍ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്ബോള്‍ വസ്തുതകള്‍ പറയേണ്ടിവരും. പദ്ധതികളുടെ ഉദ്ഘാടനത്തില്‍ രാഷ്ട്രീയം പറയരുത് എന്ന് മുഹമ്മദ് റിയാസ് പറയുമ്ബോള്‍ ചിരിയാണ് വരുന്നതെന്ന് മുരളീധരൻ പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ കേന്ദ്ര സര്‍ക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ രാഷ്ട്രീയ പരിപാടികള്‍ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അത് ആദ്യം ക്ലിഫ് ഹൌസില്‍ പോയി പറയട്ടെ എന്നും വി.മുരളീധരൻ തുറന്നടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular