Tuesday, April 30, 2024
HomeKeralaതീരത്തേക്ക് നാടിറങ്ങി; ശേഖരിച്ചത് ആയിരത്തിലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യം

തീരത്തേക്ക് നാടിറങ്ങി; ശേഖരിച്ചത് ആയിരത്തിലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യം

കാസർകോട്: അവധി ദിവസത്തിന്റെ ആലസ്യമില്ലാതെ ആവേശത്തോടെ നാട്ടുകാർ ഒത്തുചേർന്നതോടെ കടല്‍തീരശുചീകരണത്തില്‍ ശേഖരിച്ചത് 1000ത്തിലേറെ ചാക്ക് അജൈവ പാഴ്വസ്തുക്കള്‍!

നവകേരളം കർമപദ്ധതിയുടെ ‘ശുചിത്വതീരം ശുചിത്വസാഗരം’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാമ്ബയിനില്‍ ജില്ലയിലുടനീളം 3200 പേരാണ് പങ്കെടുത്തത്.

ജില്ലയിലെ കണ്വതീർഥ മുതല്‍ വലിയപറമ്ബ തീരംവരെ ജനകീയമായി ശുചീകരിച്ചു. വലിയപറമ്ബയില്‍ മാത്രം 24 കിലോമീറ്റർ ദൂരത്ത് 1298 പേർ രംഗത്തിറങ്ങി.

അഴിത്തലയില്‍ നടത്തിയ കടലോര ശുചീകരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് നിയോജക മണ്ഡലംതല ഉദ്ഘാടനം ഹോസ്ദുർഗ് കൈറ്റ് ബീച്ചില്‍ ഇ. ചന്ദ്രശേഖരൻ എം.എല്‍.എയും ഉദുമയില്‍ സി.എച്ച്‌. കുഞ്ഞമ്ബു എം.എല്‍.എയും വലിയ പറമ്ബില്‍ എം. രാജഗോപാലൻ എം.എല്‍.എയും അഴിത്തലയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ചെമ്ബിരിക്ക ബീച്ചില്‍ കലക്ടർ കെ. ഇമ്ബശേഖറും നിർവഹിച്ചു. പള്ളിക്കരയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനും മൊഗ്രാല്‍പുത്തൂരില്‍ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമയും മഞ്ചേശ്വരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്റാരോയും മംഗല്‍പാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫലും കുമ്ബളയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫും കാഞ്ഞങ്ങാട് നഗരസഭയില്‍ മരക്കാപ്പ് കടപ്പുറം ചെയർപേഴ്സൻ കെ.വി. സുജാതയും അജാനൂരില്‍ സബ് കലക്ടർ സൂഫിയാൻ അഹമ്മദും കാസർകോട് നഗരസഭയില്‍ അസി. കലക്ടർ ദിലീപ് കെ. കൈനിക്കരയും നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം ആശുപത്രിക്ക് സമീപം നടത്തിയ കടലോര ശുചീകരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.

ഹോസ്ദുർഗ് കടപ്പുറം ശുചീകരണം കൈറ്റ് ബീച്ച്‌ പരിസരത്ത് ഇ. ചന്ദ്രശേഖരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തദ്ദേശസ്വയംഭരണ ജോ. ഡയറക്ടർ ജയ്സണ്‍ മാത്യു, നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർമാരായ എ. ലക്ഷ്മി, എച്ച്‌. കൃഷ്ണ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ക്ലീൻ കേരള കമ്ബനി മാനേജർ മിഥുൻ, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ല മാനേജർ മിഥുൻ കൃഷ്ണൻ, ജില്ല പ്ലാനിങ് റിസർച് ഓഫിസർ കുഞ്ഞികൃഷ്ണൻ, തദ്ദേശസ്ഥാപന വൈസ് പ്രസിഡന്റുമാർ, സ്ഥിരംസമിതി അധ്യക്ഷൻമാർ, സെക്രട്ടറിമാർ, കൗണ്‍സിലർമാർ, മെംബർമാർ, ജില്ല ഏകോപനസമിതിയിലെയും കാമ്ബയിൻ സെക്രട്ടേറിയറ്റിലെയും അംഗങ്ങള്‍, റിസോഴ്സ് പേഴ്സൻമാർ, തദ്ദേശസ്ഥാപന ആരോഗ്യവിഭാഗം സൂപ്പർവൈസർമാരും ജീവനക്കാരും പ്രവർത്തനത്തെ ഏകോപിപ്പിച്ചു.

‘ക്ലീനാക്കാന്‍’ മുന്നിട്ടിറങ്ങികലക്ടറും

ചെമ്മനാട്: ചെമ്ബിരിക്ക കടപ്പുറത്ത് സംഘടിപ്പിച്ച തീരദേശ ശുചീകരണ പ്രവര്‍ത്തനം കലക്ടര്‍ കെ. ഇമ്ബശേഖര്‍ ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഒരുദിവസത്തേക്ക് മാത്രമാവരുതെന്നും കലക്ടര്‍ പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular