Tuesday, May 21, 2024
HomeKeralaതാമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു

താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു

താമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.

ഇന്ന് രാവിലെ കടതുറക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുരന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular