Tuesday, May 21, 2024
HomeKeralaകേസിനു പിന്നില്‍ ട്വന്‍റി 20 യുടെ വളര്‍ച്ചയിലുള്ള ഭയം: സാബു എം. ജേക്കബ്

കേസിനു പിന്നില്‍ ട്വന്‍റി 20 യുടെ വളര്‍ച്ചയിലുള്ള ഭയം: സാബു എം. ജേക്കബ്

കൊച്ചി: ട്വന്‍റി 20 യുടെ വളർച്ചയില്‍ വിറളിപൂണ്ട സിപിഎമ്മിന്‍റെയും എംഎല്‍എയുടെയും ഭയമാണ് തനിക്കെതിരേയുള്ള കേസിനു പിന്നിലെന്ന് സാബു എം.

ജേക്കബ്. കേസെടുത്ത് വായടപ്പിക്കാനും പിന്മാറ്റാനും ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂതൃക്കയില്‍ ട്വന്‍റി 20 പഞ്ചായത്ത് സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണു തനിക്കെതിരേ കേസെടുത്തിട്ടുള്ളത്. പ്രസംഗം നടന്നതിനു പിന്നാലെ ചില വ്യക്തികളും എംഎല്‍എയും നല്‍കിയ പരാതി പ്രകാരമുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തിട്ടില്ല. മറ്റൊരാള്‍ നല്‍കിയ പരാതിയിലാണ് കേസ്. വലിയ സന്നാഹങ്ങളോടെ നടത്തിയ കുന്നത്തുനാട് മണ്ഡലം നവകേരള സദസിനേക്കാള്‍ നാലിരട്ടി ആളുകളാണ് ട്വന്‍റി 20യുടെ പഞ്ചായത്ത് സമ്മേളനത്തിന് എത്തിയത്. ഇത് മറ്റു പാർട്ടിക്കാരെ വിറളിപിടിപ്പിക്കുകയാണ്.

കഴിഞ്ഞ അറുപതു വർഷമായിട്ടും ഇടതു, വലതു മുന്നണികള്‍ക്കു നടപ്പാക്കാനാവാത്ത കാര്യങ്ങളാണ് ട്വന്‍റി 20 അതിന്‍റെ നയപ്രഖ്യാപനത്തിലൂടെ നടപ്പാക്കുമെന്ന് ജനങ്ങളെ അറിയിച്ചത്. ട്വന്‍റി 20 അതിന്‍റെ പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular