Tuesday, April 30, 2024
HomeKeralaതൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനോട് ക്ഷമചോദിച്ച്‌ ആധിര്‍ രഞ്ജൻ ചൗധരി

തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനോട് ക്ഷമചോദിച്ച്‌ ആധിര്‍ രഞ്ജൻ ചൗധരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനോട് ക്ഷമ ചോദിച്ച്‌ കോണ്‍ഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി.
ഒബ്രിയാനെ വിദേശിയെന്ന് വിളിച്ചതിലാണ് ക്ഷമാപണം നടത്തിയത്. വിദേശിയെന്ന വാക്ക് ഒബ്രിയാനെതിരെ അശ്രദ്ധമായി ഉപയോഗിച്ചതില്‍ താൻ ക്ഷമ ചോദിക്കുകയാണെന്ന് ആധിർ രഞ്ജൻ ചൗധരി എക്സില്‍ കുറിച്ചു.

ആധിർ രഞ്ജൻ ചൗധരിയുടെ മാപ്പപേക്ഷ തൃണമൂല്‍ എം.പി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഡെറിക് ഒബ്രിയാൻ ഒരു വിദേശിയാണ് അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയാം, അദ്ദേഹത്തോട് ചോദിക്കു എന്നായിരുന്നു ചൗധരിയുടെ പ്രസ്താവന. വ്യാഴാഴ്ച സിലുഗുരിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്ബോഴാണ് ആധിർ രഞ്ജൻ ചൗധരി വിവാദ പ്രസ്താവന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular