Tuesday, April 30, 2024
HomeIndiaഡല്‍ഹി നിസാമുദ്ദീൻ ദര്‍ഗ സന്ദര്‍ശിച്ച്‌ ഇമ്മാനുവല്‍ മാക്രോണ്‍

ഡല്‍ഹി നിസാമുദ്ദീൻ ദര്‍ഗ സന്ദര്‍ശിച്ച്‌ ഇമ്മാനുവല്‍ മാക്രോണ്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡല്‍ഹിയിലെ നിസാമുദ്ദീൻ ദർഗയിലെത്തി.

കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് മാക്രോണ്‍ ദർഗയിലെത്തിയത്. മാക്രോണിനൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഉണ്ടായിരുന്നു.

ഇന്നലെ രാത്രി 9:45 ഓടെ ദർഗയിലെത്തിയ മാക്രോണ്‍ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഖവാലി സംഗീതവും അദ്ദേഹം ആസ്വദിച്ചു.

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാക്രോണ്‍ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലും മാക്രോണ്‍ പങ്കെടുത്തു.

2030ഓടെ ഫ്രാൻസില്‍ 30,000 ഇന്ത്യൻ വിദ്യാർഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം നല്‍കുമെന്ന് മാക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികള്‍ക്ക് രാജ്യത്തെ സർവകലാശാലകളില്‍ പഠിക്കാനായി അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കുമെന്നും ഫ്രാൻസില്‍ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular