Saturday, July 27, 2024
HomeUncategorizedആന്ധ്രക്ക് മൂന്ന് വിക്കറ്റ് നഷ്ടം; കേരളം ജയപ്രതീക്ഷയില്‍

ആന്ധ്രക്ക് മൂന്ന് വിക്കറ്റ് നഷ്ടം; കേരളം ജയപ്രതീക്ഷയില്‍

ജ്ഞി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളം ജയപ്രതീക്ഷയില്‍. ആദ്യ ഇന്നിങ്സില്‍ ആന്ധ്ര ഉയർത്തിയ 272 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കേരളം അക്ഷയ് ചന്ദ്രന്റെയും (184), സചിൻ ബേബിയുടെയും (113) തകർപ്പൻ സെഞ്ച്വറികളുടെയും രോഹൻ കുന്നുമ്മല്‍ (61), സല്‍മാൻ നിസാർ (58) എന്നിവരുടെ അർധസെഞ്ച്വറികളുടെയും മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

242 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ആന്ധ്ര നാലാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാൻ 142 റണ്‍സ് കൂടി വേണ്ട ആന്ധ്ര അവസാന സെഷനില്‍ പിടിച്ചുനിന്ന് സമനില പിടിക്കാനാകും ശ്രമിക്കുക. 50 റണ്‍സുമായി അശ്വിൻ ഹെബ്ബാറും 25 റണ്‍സുമായി കരണ്‍ ഷിണ്‍ഡെയും പിടിച്ചുനില്‍ക്കുന്നതാണ് കേരളത്തിന് മുന്നിലെ വെല്ലുവിളി. രേവന്ത് റെഡ്ഢി (5), മഹീപ് കുമാർ (13), ക്യാപ്റ്റൻ റിക്കി ബുലി (1) എന്നിവരാണ് പുറത്തായത്. കേരളത്തിനായി ബേസില്‍ തമ്ബി രണ്ടും വൈശാഖ് ചന്ദ്രൻ ഒന്നും വിക്കറ്റ് വീഴ്ത്തി.

RELATED ARTICLES

STORIES

Most Popular