Sunday, May 12, 2024
HomeKeralaകോഴിക്കോട് ജനവാസ മേഖലയില്‍ പുളളിപ്പുലിയുടെ സാന്നിധ്യം, കെണിയൊരുക്കി വനം വകുപ്പ്

കോഴിക്കോട് ജനവാസ മേഖലയില്‍ പുളളിപ്പുലിയുടെ സാന്നിധ്യം, കെണിയൊരുക്കി വനം വകുപ്പ്

കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോടഞ്ചേരി കണ്ടപ്പൻചാലില്‍ മേഖലയിലാണ് പ്രദേശവാസികള്‍ പുള്ളിപ്പുലിയെ കണ്ടത്. ജനവാസ മേഖലയിലൂടെ പുള്ളിപ്പുലി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പുള്ളിപ്പുലിയെ പിടികൂടുന്നതിനായി വനം വകുപ്പ് പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ കണ്ടപ്പൻചാലില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് എത്തി പരിശോധനകളും മറ്റും നടത്തുന്നതിനിടെയാണ് സിസിടിവി ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. നിരവധി ആളുകള്‍ താമസിക്കുന്ന മേഖലയാണ് കണ്ടപ്പൻചാല്‍.

ഇന്നലെ വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കടുവയെ പിടികൂടാൻ ആഴ്ചകളോളമായി വനം വകുപ്പ് വല വിരിച്ച്‌ കാത്തിരിക്കുകയാണ്. ഇന്നലെ രാവിലെ പ്രദേശത്തെ കർഷകന്റെ ഒരു പശുക്കിടാവിനെ കടുവ കടിച്ചുകൊന്നിരുന്നു. സമീപത്തുള്ള വയലില്‍ വച്ചാണ് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular