Monday, May 6, 2024
HomeKeralaസിഎഎ ചട്ടം റദ്ദാക്കണം: നിയമപോരാട്ടത്തിന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം

സിഎഎ ചട്ടം റദ്ദാക്കണം: നിയമപോരാട്ടത്തിന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ചൗരത്വ ഭേദഗതിനിയമം (സിഎഎ) ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കേടതിയില്‍ നിയമപോരാട്ടത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഇത് സംബന്ധിച്ച നിര്‍ദേശം അഡ്വക്കേറ്റ് ജനറലിന് നല്‍കി. ഡല്‍ഹിയലുള്ള അഡ്വക്കേറ്റ് ജനറല്‍ മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മുന്‍പും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ചട്ടം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും ഡി.വൈ.എഫ്.ഐയും ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular