Sunday, May 5, 2024
HomeKeralaപെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അമ്ബതേക്കര്‍ സ്വദേശി പനച്ചിമുക്കത്തില്‍ എം.എന്‍ തുളസി (90) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചുമക്കള്‍ക്കൊപ്പം വീടിന്റെ വരാന്തയില്‍ ഇരിക്കുമ്ബോഴാണ് തുളസിയെ തേനീച്ച കൂട്ടം ആക്രമിച്ചത്. പരുന്ത് കൊത്തി ഇളക്കിയതായിരുന്നു തേനീച്ച കൂട്.

തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന തുളസിയെ ആദ്യം ഇടുക്കിയിലെ സ്വകാര്യ ്വആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.

തുളസിയുടെ കൊച്ചുമക്കള്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular