Saturday, May 4, 2024
HomeKeralaമുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു ; പൗരത്വഭേദഗതി വിഷയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു ; പൗരത്വഭേദഗതി വിഷയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൗരത്വഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്‍. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ബിജെപി എതിര്‍ത്തത് ഇടതുപക്ഷമാണോയെന്ന് ചോദിച്ച അദ്ദേഹം ഒന്നുകില്‍ മുഖ്യമന്ത്രി പത്രം വായിക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ പത്രം വായിക്കണമെന്നും പരിഹസിച്ചു. പാര്‍ലമെന്റില്‍ തുടക്കം മുതല്‍ ഈ വിഷയത്തെ ശക്തമായി എതിര്‍ത്തത് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുമാണെന്നും പറഞ്ഞു.

പൗരത്വഭേദഗതിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തതാണെന്നും ചര്‍ച്ച തുടങ്ങിവെച്ചത് ശശിതരൂര്‍ ആണെന്നും രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്നും പറഞ്ഞു. ആലപ്പുഴയിലെ സീറ്റ് തോല്‍ക്കുമെന്ന ഭയത്തില്‍ നിന്നുകൊണ്ട് മുഖ്യമന്ത്രി പിച്ചും പേയും പറയുകയാണെന്നും പറഞ്ഞു. സിഎഎ യെ എതിര്‍ത്തതിന് ബിജെപി നേതാക്കള്‍ രാഹുലിന് വിഷയം മനസ്സിലായിട്ടില്ല എന്നു പറഞ്ഞു വരെ പാര്‍ലമെന്റില്‍ പരിഹസിച്ചതും മറ്റും പല ദേശീയമാധ്യമങ്ങളും വലിയ ചര്‍ച്ചയാക്കിയതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല. രാഹുലിനെതിരേ ഇതിന്റെ പേരില്‍ ബിജെപി പല സംസ്ഥാനങ്ങളിലും കേസ് കൊടുത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

പൗരത്വഭേദഗതി വിഷയം വന്നപ്പോള്‍ പാര്‍ലമെന്റിലെ കോണ്‍ഗ്രസ് എംപിമാര്‍ ലഞ്ചു കഴിക്കുകയായിരുന്നു എന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇതിനുള്ള മറുപടിയാണ് വി.ഡി. സതീശന്‍ നല്‍കിയത്. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കബളിപ്പിക്കലാണെന്നും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular