Friday, May 3, 2024
HomeIndiaഹോളി ആഘോഷം; പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ

ഹോളി ആഘോഷം; പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ

ഹോളി ആഘോഷം പ്രമാണിച്ച്‌ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ. എസ്‌എംവി ബംഗളൂരു-കൊച്ചുവേളി (06555) മാർച്ച്‌ 23, 30 തീയതികളില്‍ വൈകിട്ട്‌ 4.30ന്‌ പുറപ്പെട്ട്‌ പിറ്റേദിവസം രാത്രി 7.40ന്‌ കൊച്ചുവേളിയിലെത്തും.

തിരികെ മാർച്ച്‌ 24, 31 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന്‌ രാത്രി പത്തിന്‌ പുറപ്പെടുന്ന ട്രയിൻ (06556) പിറ്റേദിവസം വൈകിട്ട്‌ 4.30ന്‌ ബംഗളൂരുവിലെത്തും.

19, 26 തീയതികളില്‍ രാത്രി 11.55ന് ബംഗളൂരുവില്‍നിന്ന്‌ പുറപ്പെടുന്ന എസ്‌എംവി ബംഗളൂരു-കണ്ണൂർ പ്രത്യേക ട്രയിൻ (06557) പിറ്റേദിവസം പകല്‍ രണ്ടിന്‌ കണ്ണൂരെത്തും. തിരികെ 20, 27 തീയതികളില്‍ കണ്ണൂരില്‍നിന്ന്‌ പുറപ്പെടുന്ന ട്രയിൻ (06558) പിറ്റേദിവസം പകല്‍ ഒന്നിന്‌ ബംഗളൂരുവില്‍ എത്തും.

അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനുകള്‍

ധൻബാദ്‌-ആലപ്പുഴ എക്സ്‌പ്രസിന്‌ (13351/13352) അധിക കോച്ചുകള്‍ അനുവദിച്ചു. 22മുതല്‍ അധിക സ്ലീപ്പർ കോച്ചും ജനറല്‍ സെക്കൻഡ്‌ ക്ലാസ്‌ കോച്ചും 25 മുതല്‍ രണ്ട്‌ അധിക ഫസ്റ്റ്‌ ക്ലാസ്‌ കോച്ചുകളും ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular