Saturday, April 27, 2024
HomeIndiaആവശ്യത്തിന് പോക്കറ്റ് മണി നല്‍കിയില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ അച്ഛനെ കൊലപ്പെടുത്തി 16 കാരന്‍; സംഭവം ഉത്തര്‍പ്രദേശില്‍

ആവശ്യത്തിന് പോക്കറ്റ് മണി നല്‍കിയില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ അച്ഛനെ കൊലപ്പെടുത്തി 16 കാരന്‍; സംഭവം ഉത്തര്‍പ്രദേശില്‍

വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ പിതാവിനെ കൊലപ്പെടുത്തി 16 കാരന്‍. ഉത്തര്‍പ്രദേശിലാണ് സംബവം.

മുഹമ്മദ് നയീമിനെയാണ് കൊലപ്പെടുത്തിയത്. ആവശ്യത്തിന് പോക്കറ്റ് മണി നല്‍കാത്തതാണ് മരണത്തിലേക്ക് വഴിതെളിയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍മകനെയും മൂന്ന് ഷൂട്ടര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നത് വ്യാഴാഴ്ച്ചയാണ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച പ്രതികളായ പിയൂഷ് പാല്‍, ശുഭം സോണി, പ്രിയാന്‍ഷു എന്നിവര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പിതാവിനെ കൊല്ലാന്‍ നയീമിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍.

”നയീമിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് മകനാണ്. ആറ് ലക്ഷം രൂപയാണ് മകന്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി പിതാവിനെ കൊന്ന ശേഷം നല്‍കാമെന്ന് പറഞ്ഞു”- പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കി. പിന്നാലെ മകനെയും കസ്റ്റഡിയിലെടുത്തു. നയീം മകന് പോക്കറ്റ് മണി നല്‍കിയിരുന്നില്ല. ഇതില്‍ കുട്ടിക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular