Saturday, April 27, 2024
HomeIndiaഡല്‍ഹിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്‌

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്‌

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തെരുവിലിട്ട് കുത്തിപരിക്കേല്‍പ്പിച്ചു. സംഭവം നടന്നത് ഡല്‍ഹി മുഖര്‍ജി നഗറിലാണ്.

പ്രതിയായ അമാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയായിരുന്നു പെണ്‍കുട്ടിക്ക് കുത്തേറ്റത്. കത്തിയുമായി എത്തിയ യുവാവ് പെണ്‍കുട്ടിയെ നിരന്തരം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സമീപത്തുള്ളവര്‍ ഇയാളെ തടയാനായി ശ്രമിക്കുകയും ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പെണ്‍കുട്ടി അപകടനില തരണം ചെയ്തതായയും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular