Tuesday, April 30, 2024
HomeEntertainmentനടൻ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച്‌ സംവിധായകൻ രഞ്ജിത്ത് ശങ്കർ

നടൻ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച്‌ സംവിധായകൻ രഞ്ജിത്ത് ശങ്കർ

ടൻ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച്‌ സംവിധായകൻ രഞ്ജിത്ത് ശങ്കർ . ഇരുവരും ഒന്നു ചേർന്ന ജയ് ഗണേഷ് എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്ബോഴാണ് രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

‘ ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാൻ അതിശയിച്ച സമയങ്ങളുണ്ട്. ഇത് ഏറ്റവും കഠിനമായ വേഷമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു. അപ്പോഴും ഏറ്റവും അപകടകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നു, പരാതിപ്പെടാതെ തന്നെ .

പ്രേക്ഷകൻ എന്ന നിലയില്‍ നിങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള മാന്യമായ ഒരു ശ്രമമാണിത് . ഈ പ്രകടനത്തെ ഞാൻ അത്ഭുതം എന്ന് വിളിക്കും . വെല്‍ഡണ്‍ ഉണ്ണി മുകുന്ദൻ ‘ – എന്നാണ് രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്.

മഹിമാ നമ്ബ്യാർ നായികയാവുന്ന ചിത്രത്തില്‍ നടി ജോമോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular