Wednesday, May 1, 2024
Homehealthമികച്ച ആരോഗ്യം ലഭിക്കാൻ നല്ല ഉറക്കം അത്യാവശ്യം

മികച്ച ആരോഗ്യം ലഭിക്കാൻ നല്ല ഉറക്കം അത്യാവശ്യം

മോശം ഉറക്കം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേണ്ട അളവില്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച്‌ മോശമായി ഉറങ്ങുന്നവരുടെ ശരീരഭാരം ക്രമാതീതമായി ഉയരും.

കുറഞ്ഞ ഉറക്ക ദൈർഘ്യം അമിതവണ്ണത്തിനുള്ള ഏറ്റവും ശക്തവും ഗുരുതരവുമായ കാരണങ്ങളിലൊന്നാണ്.

ഒരു പഠനമനുസരിച്ച്‌ കുറഞ്ഞ ഉറക്ക കാലയളവുള്ള കുട്ടികളിലും മുതിർന്നവരിലും യഥാക്രമം 89 ശതമാനവും 55 ശതമാനം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരാണെന്നായിരുന്നു പഠനത്തില്‍ കണ്ടെത്തിയത്.

ശരീരഭാരം കുറയ്‌ക്കാൻ നോക്കുന്നവർ ഗുണനിലവാരമുള്ള ഉറക്കം വളരെ പ്രധാനമാണെന്ന് മനസിലാക്കുക. നന്നായി ഉറങ്ങുന്നവർ (സുഖനിദ്ര) കുറച്ച്‌ കലോറിയെ കഴിക്കൂ. ഉറക്കക്കുറവുള്ള വ്യക്‌തിളാകട്ടെ അമിതമായ വിശപ്പുള്ളവരും കൂടുതല്‍ കലോറി കഴിക്കുന്നവരുമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളുടെ ദിവസേനയുള്ള ഏറ്റക്കുറച്ചിലുകളെ തടസ്സപ്പെടുത്തുകയും മോശം ഭക്ഷണശീലങ്ങളിലേക്ക് വ്യക്‌തിയെ നയിക്കുകയും ചെയ്യും. ഇവയില്‍ ഉയർന്ന അളവിലുള്ള ഗ്രെലിൻ (വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണ്‍) വിശപ്പ് അടിച്ചമർത്തുന്ന ഹോർമോണ്‍ ലെപ്റ്റിൻ എന്നിവ ഉള്‍പ്പെടുന്നു.

ഏകാഗ്രതയും ഉല്‍പാദനക്ഷമതയും നല്ല ഉറക്കം മെച്ചപ്പെടുത്തും. തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ വിവിധ വശങ്ങള്‍ക്ക് ഉറക്കം അത്യാവശ്യമാണ്. ഇതില്‍ അറിവ്, ഏകാഗ്രത, ഉല്‍പാദനക്ഷമത, പ്രകടനം എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഇവയെയെല്ലാം പ്രതികൂലമായി ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular