Monday, May 6, 2024
HomeIndiaകിംഗിന്റെ കീരിടത്തില്‍ മറ്റൊരു പൊൻതൂവല്‍ കൂടി; ഐപിഎല്‍ ചരിത്രത്തിലാദ്യം

കിംഗിന്റെ കീരിടത്തില്‍ മറ്റൊരു പൊൻതൂവല്‍ കൂടി; ഐപിഎല്‍ ചരിത്രത്തിലാദ്യം

ർ.സി.ബി സൂപ്പർ താരം വിരാട് കോലി ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഐപിഎല്‍ ചരിത്രത്തില്‍ 10 വ്യത്യസ്ത സീസണുകളില്‍ 400 റണ്‍സി‌ന് മുകളില്‍ നേടിയ ആദ്യ ബാറ്ററാണ് കോലി.

സണ്‍റൈസേഴ്സിനെതിരായ മത്സരത്തിസലാണ് കോലി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.

മിസ്റ്റർ ഐപിഎല്‍ സുരേഷ് റെയ്ന,ഡേവിഡ് വാർ‌ണർ എന്നിവരെയാണ് വിരാട് മറികടന്നത്. ഇരുവരും 9 തവണ നാനൂറോ അതിനു മുകളിലോ സ്കോർ ചെയ്തിട്ടുണ്ട്.2023, 2021, 2020, 2019, 2018, 2016, 2015, 2013, 2011 സീസണുകളിലാണ് കോലിയുടെ നേട്ടം.

2016 സീസണില്‍ 81.08 ശരാശരിയില്‍ വിരാട് 973 റണ്‍സ് നേടിയിരുന്നു. നാല് സെഞ്ച്വറിയും 7 അർദ്ധ സെഞ്ച്വറിയുമടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ‌246 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 7,693 റണ്‍സ് നേടിയ കോലിയുടെ ശരാശരി 38.27 ആണ്. എട്ടു സെഞ്ച്വറികളും 53 അർദ്ധശതകവുമടക്കമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular