Tuesday, April 30, 2024
HomeKeralaആ കനല്‍ ഒരു തരിയും കെടും: കേരളത്തില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫിനെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ആ കനല്‍ ഒരു തരിയും കെടും: കേരളത്തില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫിനെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേതിന് സമാനമായ വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് യു ഡി എഫ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് സീറ്റില്‍ പത്തൊന്‍പതും നേടിക്കൊണ്ട് 2019 ല്‍ യു ഡി എഫ് റെക്കോർഡ് സൃഷ്ടിച്ചു.

ഇടത് വിജയം ആലപ്പുഴയില്‍ മാത്രം ഒതുങ്ങി. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ബി ജെ പിയാകട്ടെ ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്ന ലക്ഷ്യം മുന്‍നിർത്തിയാണ് പ്രവർത്തനം.

മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയോടെ മൂന്നോട്ട് പോകുമ്ബോള്‍ തന്നെ നിരവധി ടിവി ചാനലുകള്‍ നടത്തിയ സർവ്വേ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ വന്ന പുറത്തുവന്ന എബിപി സി വോട്ടർ സർവ്വേ അവകാശപ്പെടുന്നത് ഇത്തവണയും കേരളത്തില്‍ യു ഡി എഫിന്റെ വന്‍ ആധിപത്യമാണെന്നാണ്. അത് ഇരുപതില്‍ ഇരുപതും നേടുന്ന അവസ്ഥയിലേക്ക് എത്തുന്ന നിലയിലേക്ക് എത്തുകയും ചെയ്തേക്കാം. അതായത് എല്‍ ഡി എഫിന്റെ കയ്യിലുള്ള ആലപ്പുഴ അടക്കം യു ഡി എഫ് പിടിച്ചേക്കും.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലുള്ള മുന്നണി നേടുമ്ബോള്‍ മത്സരിക്കുന്ന 16 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കും. ബാക്കിയുള്ള 4 സീറ്റുകളിലെ വിജയം യു ഡി എഫ് ഘടകകക്ഷികള്‍ക്കായിരിക്കും. യു പി എയ്ക്ക് 43.4 ശതമാനം വോട്ട് ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണ 47 ശതമാനം വോട്ടായിരുന്നു യു ഡി എഫിന് ലഭിച്ചത്.

ബി ജെ പിയാകട്ടെ ദേശീയ തലത്തില്‍ പാർട്ടിക്ക് തനിച്ച്‌ 370 സീറ്റുകള്‍ എന്ന ലക്ഷ്യം പൂർത്തീകരിക്കാന്‍ കേരളത്തില്‍ നിന്നുള്‍പ്പെടേയുള്ള വിജയങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും നിരാശയായിരിക്കും ഫലമെന്നാണ് എബിപി – സി വോട്ടർ സർവ്വേ അഭിപ്രായപ്പെടുന്നത്. അതേസമയം വോട്ട് വിഹിതത്തില്‍ ബി ജെ പി വലിയ മുന്നേറ്റം ഉണ്ടാക്കിയേക്കാം. ഇത്തവണ 21.2 ശതമാനം വോട്ട് ബി ജെ പിക്ക് ലഭിച്ചേക്കാമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ഇത് 15.64 ശതമാനം മാത്രമായിരുന്നു.

അതേസമയം, ഇന്നലെ വൈകീട്ടോടെ പുറത്തു വന്ന ലോക് പോള്‍ മെഗാ സർവ്വേയും കേരളത്തില്‍ യു ഡി എഫിന് സമ്ബൂർണ്ണ വിജയമാണ് പ്രവചിക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 18 മുതല്‍ 20 വരെയും യു ഡി എഫ് നേടും എന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരേയും പ്രവചിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular