Tuesday, April 30, 2024
HomeKerala'ഒരു മെഡിക്കല്‍ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖ്യമന്ത്രി പല തവണ കത്തെഴുതിയിട്ടും പരിഹാരമായില്ല'; വയനാട്ടിലേക്ക്...

‘ഒരു മെഡിക്കല്‍ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖ്യമന്ത്രി പല തവണ കത്തെഴുതിയിട്ടും പരിഹാരമായില്ല’; വയനാട്ടിലേക്ക് വരുമ്ബോള്‍ വീട്ടിലേക്ക് വരുന്ന പോലെയെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താൻ ബത്തേരി: വയനാട്ടിലേക്ക് വരുമ്ബോള്‍ വീട്ടിലേക്ക് വന്ന പ്രതീതിയെന്ന് രാഹുല്‍ ഗാന്ധി. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും.

വയനാട്ടില്‍ വരാതിരിക്കുമ്ബോള്‍ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താൻ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വന്നാല്‍ നിലമ്ബൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കല്‍ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കല്‍പം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണ്. രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തില്‍ കത്തെഴുതി. വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കാൻ സാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നല്‍കിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ കോടതി സംശയവുമുന്നയിച്ചു. മനുഷ്യ-മൃഗ സംഘർ‍ഷങ്ങളില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. ഇനി കൂടുതല്‍ അപകടങ്ങള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular