Friday, May 3, 2024
HomeEuropeചെസ്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരക്കാരന്‍ ഡി ഗുകേഷ് ; 17 ാം വയസ്സില്‍ കാന്‍ഡിഡേറ്റ്‌സ് ചാമ്ബ്യന്‍ഷിപ്പ്...

ചെസ്സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരക്കാരന്‍ ഡി ഗുകേഷ് ; 17 ാം വയസ്സില്‍ കാന്‍ഡിഡേറ്റ്‌സ് ചാമ്ബ്യന്‍ഷിപ്പ് കിരീടം

ടൊറന്റോ: ചെസ്സ് മേഖലയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരക്കാരന്‍ ഡി ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ചാമ്ബ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്.

അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്ബര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം. ഒന്‍പതു പോയിന്റുകള്‍ നേടിയാണ് ടൂര്‍ണമെന്റ് ഗുകേഷ് സ്വന്തമാക്കിയത്.

2014ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഗുകേഷ്. ലോക ചെസ് ചാമ്ബ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമായ കാന്‍ഡിഡേറ്റ്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്ബ്യന്‍ ഒഴികെയുള്ള ചെസ് താരങ്ങളും മത്സരത്തിനിറങ്ങുന്നുണ്ട്. ടൂര്‍ണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്ബ്യനുമായി മത്സരിക്കുക.

ഇന്നു പുലര്‍ച്ചെ അവസാന റൗണ്ടിനിറങ്ങുമ്ബോള്‍ ഗുകേഷിന് എതിരാളികളേക്കാള്‍ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. അവസാന മത്സരത്തില്‍ എതിരാളി ഹികാരു നകാമുറയെ സമനിലയില്‍ തളച്ചാണ് കാന്‍ഡിഡേറ്റ്‌സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്. 2024 ലെ ലോക ചാമ്ബ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് നിലവിലെ ലോകചാമ്ബ്യനായ ഡിംഗ് ലിറനെയാണ് നേരിടാനൊരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular