Friday, July 26, 2024
HomeAsiaമലേഷ്യൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ മരിച്ചു

മലേഷ്യൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ മരിച്ചു

മലേഷ്യ: മലേഷ്യൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച്‌ 10 പേർ മരിച്ചു. റോയല്‍ മലേഷ്യൻ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെയായിരുന്നു സംഭവം.

മലേഷ്യയിലെ പടിഞ്ഞാറൻ സംസ്ഥാനമായ പെരാക്കിലെ ലുമുട്ട് നാവിക താവളത്തില്‍ വച്ച്‌ ഇന്ന് രാവിലെ 9.32 ഓടെയായിരുന്നു അപകടം നടന്നത്.

മരിച്ച 10 പേരും മലേഷ്യൻ നാവികസേന ഉദ്യോഗസ്ഥരാണ്. എല്ലാവരും സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയലിനായി ലുമുട്ട് ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും നാവിക സേന പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular