Sunday, May 5, 2024
HomeIndiaഗസ്സക്കരികെ ഒരുങ്ങിനില്‍ക്കുന്നത് 820 ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍; ലക്ഷ്യം റഫയില്‍ മനുഷ്യക്കുരുതി?

ഗസ്സക്കരികെ ഒരുങ്ങിനില്‍ക്കുന്നത് 820 ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍; ലക്ഷ്യം റഫയില്‍ മനുഷ്യക്കുരുതി?

സ്സ: ഗസ്സ അതിർത്തിയോട് ചേർന്ന് ഇസ്രായേല്‍ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനില്‍ക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ട്.

രണ്ടു സൈനിക താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങളുള്ളതായി അല്‍ജസീറ റിപ്പോർട്ട് പറയുന്നു. വടക്കൻ അതിർത്തിയോട് ചേർന്ന് 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികെ 700 വാഹനങ്ങളുമാണുള്ളത്.

ഗസ്സയിലുടനീളം ഇസ്രായേല്‍ വീടുകള്‍ നശിപ്പിച്ചതോടെ അഭയമില്ലാതായ 14 ലക്ഷത്തിലേറെ ഫലസ്തീനികളാണ് തമ്ബുകളിലും മറ്റുമായി റഫയില്‍ തിങ്ങിക്കഴിയുന്നത്. ഇവിടെ കരയാക്രമണത്തിന് ഇസ്രായേല്‍ സേനാവിന്യാസം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റഫയില്‍ കരയാക്രമണം നടത്തിയാല്‍ മനുഷ്യദുരന്തമാകുമെന്ന് ലോകമൊന്നടങ്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവിടെയുള്ള സാധാരണക്കാർ കൂട്ടമായി വംശഹത്യക്കിരയാകുമെന്ന ആശങ്കയാണ് എല്ലാവരെയും മുള്‍മുനയില്‍ നിർത്തുന്നത്. എന്നാല്‍, പിൻവാങ്ങാനില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടക്കുരുതിക്ക് അവസാനവട്ട ഒരുക്കങ്ങള്‍ അതിവേഗം നടക്കുന്നത്.

നെഗേവ് മരുഭൂമിക്കരികെ 700 ഇസ്രായേലി സൈനിക വാഹനങ്ങള്‍ നിർത്തിയിട്ടതിന്റെ ഉപഗ്രഹ ചിത്രം

ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ഗസ്സക്ക് പുറത്തായി ഒമ്ബത് സൈനിക പോസ്റ്റുകള്‍ ഇസ്രായേല്‍ തയാറാക്കിയിട്ടുണ്ട്. മൂന്നെണ്ണം കഴിഞ്ഞ വർഷാവസാനവും അവശേഷിച്ച ആറെണ്ണം ജനുവരി- മാർച്ച്‌ മാസങ്ങളിലുമാണ്. ഗസ്സയില്‍ ഉടനൊന്നും സൈനിക നീക്കം അവസാനിപ്പിക്കല്‍ ഇസ്രായേല്‍ പരിഗണനയിലില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ഇസ്രായേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് പാസാക്കിയിരുന്നു. രണ്ടു ലക്ഷം കോടി രൂപയിലേറെ വിലവരുന്ന ആയുധങ്ങളും അനുബന്ധ സൗകര്യങ്ങളും പുതുതായി യു.എസ് വക എത്തുന്നത് ഗസ്സയെ കൂടുതല്‍ ചാരമാക്കാൻ സഹായിക്കുമെന്നുറപ്പ്. ഒരുവശത്തുകൂടി ഇസ്രായേലിന് ആയുധം കൈമാറി കൂട്ടക്കൊലക്ക് സർവപിന്തുണയും നല്‍കുന്ന അമേരിക്ക, റഫ ആക്രമിക്കുന്നതിനെതിരെ വാചോടാപവുമായി രംഗത്തുണ്ട്.

ഇസ്രായേലിന്റെ വടക്കൻ അതിർത്തിയോട് ചേർന്ന് ഒരുങ്ങി നില്‍ക്കുന്ന സൈനിക വാഹനങ്ങള്‍

ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 18ന് യു.എസ്- ഇസ്രായേല്‍ ഉദ്യോഗസ്ഥ നേതൃത്വം തമ്മില്‍ കണ്ടിരുന്നു. സൈനിക നീക്കത്തിന് യു.എസ് പിന്തുണ പ്രഖ്യാപിച്ചതായി ഇതിനു പിന്നാലെ വാർത്തകളും വന്നു.

സിറിയയില്‍ കോണ്‍സുലേറ്റ് തകർത്തതിന് മറുപടിയായി ഇസ്രായേലില്‍ ഇറാൻ ആക്രമണവും അതിന് പ്രതികാരമായി ഇറാനില്‍ ഇസ്രായേല്‍ ആക്രമണവും നടന്നത് അവസരമാക്കിയാണ് റഫയില്‍ കുരുതിക്ക് ഇസ്രായേല്‍ ഒരുങ്ങുന്നത്.

അതിനിടെ, ഗസ്സയില്‍ റഫയോടുചേർന്ന് പുതുതായി നിരവധി ടെന്റ് ക്യാമ്ബുകള്‍ നിർമിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇത് റഫ ആക്രമണം മുന്നില്‍ കണ്ടാണെന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍, നിലവില്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആളുകളെ പാർപ്പിക്കുന്നതിനാണ് ടെന്റ് ക്യാമ്ബ് സ്ഥാപിക്കുന്നതെന്നും റഫ ആക്രമണവുമായി ബന്ധമില്ലെന്നും ഫലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular