Friday, April 26, 2024
HomeKeralaആട് മോഷണം: മൂന്നാംപ്രതിയും പിടിയില്‍

ആട് മോഷണം: മൂന്നാംപ്രതിയും പിടിയില്‍

മ​റ​യൂ​ര്‍: പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്മി​യു​ടെ ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ മൂ​ന്നാം​പ്ര​തി മ​റ​യൂ​ര്‍ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​ (39) മ​റ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​യാ​ള്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ത​ട​വ് ശി​ക്ഷ​യി​ലാ​യി​രു​ന്നു. പ​രോ​ളി​ലി​റ​ങ്ങി​യ മ​ഹേ​ഷ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ശി​വ​കു​മാ​റി​നും സേ​വ്യ​റി​നും ഒ​പ്പം ചേ​ര്‍​ന്ന് പ​റ​മ്ബി​ല്‍ കെ​ട്ടി​യി​ട്ട ആ​ടി​നെ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ശി​വ​കു​മാ​റും സേ​വ്യ​റും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു. എ​സ്.​ഐ ഹാ​ഷിം, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ന്‍, കെ.​പി അ​നി​ല്‍, പി.​ടി ബി​ജോ​യ്, കെ.​കെ രാ​ജീ​വ്‌ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular