Monday, May 6, 2024
HomeEuropeസാവിയുടെ ബാഴ്‌സലോണ യു-ടേണ്‍ ശരിയായ തീരുമാനം - ആൻസലോട്ടി

സാവിയുടെ ബാഴ്‌സലോണ യു-ടേണ്‍ ശരിയായ തീരുമാനം – ആൻസലോട്ടി

ബാഴ്‌സലോണ പരിശീലകനായി തുടരാനുള്ള സാവി ഹെർണാണ്ടസിൻ്റെ തിരഞ്ഞെടുപ്പ് ശരിയായ തീരുമാനമാണെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച്‌ കാർലോ ആൻസലോട്ടി വ്യാഴാഴ്ച പറഞ്ഞു.44 കാരനായ സാവി, സീസണ്‍ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ 2025 ലെ കരാർ അവസാനിക്കുന്നത് വരെ ചുമതലയില്‍ തുടരാൻ തീരുമാനിച്ചു.

‘ബാഴ്‌സലോണയില്‍ സാവി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.അവന് ക്ലബ്ബിനെ നന്നായി അറിയാം, തുടരുന്നതാണ് ശരിയായ തീരുമാനമെന്ന് എനിക്ക് തോന്നുന്നു.’ആൻസലോട്ടി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒരു വ്യക്തിയുടെ വാക്ക് ഒരു കരാറിനേക്കാള്‍ പ്രധാനമാണോ എന്ന ചോദ്യത്തിന്, അൻസലോട്ടി പറഞ്ഞത് ഇതായിരുന്നു – ‘ആളുകള്‍ക്ക് അവരുടെ അഭിപ്രായം എപ്പോഴും ഒന്നു തന്നെ ആവണം എന്നു പറയാന്‍ കഴിയില്ല.ചില അവ്സരങ്ങളില്‍ അത് മാറും.ഞാന്‍ തന്നെ പലപ്പോഴും എന്റെ അഭിപ്രായം മാറ്റിയിട്ടുണ്ട്.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular