Tuesday, May 21, 2024
HomeIndiaആനന്ദ് ശര്‍മ്മയെ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറക്കി കോണ്‍ഗ്രസ്

ആനന്ദ് ശര്‍മ്മയെ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവസാനം പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും രാജ് ബബ്ബറും.

നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

ഹിമാചല്‍ പ്രദേശിലെ കാംഗ്ര മണ്ഡലത്തില്‍ നിന്നാണ് ആനന്ദ് ശര്‍മ്മ മത്സരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാം മണ്ഡലത്തില്‍ നിന്നാണ് രാജ് ബബ്ബര്‍ മത്സരിക്കുന്നത്. സത്പാല്‍ റൈസാദ ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ഭൂഷന്‍ പാട്ടില്‍ മുംബൈ നോര്‍ത്തില്‍ നിന്നും മത്സരിക്കും.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആനന്ദ് ശര്‍മ്മ അയച്ച കത്തിലൂടെ ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി ദേശീയ ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്ബര്യത്തെ നിഷേധിക്കുന്നതാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular