Sunday, May 19, 2024
HomeEuropeറയലി അമേസിംഗ് !

റയലി അമേസിംഗ് !

ങ്ങളുടെ 36-ാം സ്പാനിഷ് ലാ ലിഗ കിരീ‌ടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്

റയല്‍ കിരീടത്തിലെത്തിയത് സീസണില്‍ നാലുമത്സരങ്ങള്‍ ശേഷിക്കേ

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളില്‍ തങ്ങളുടെ 36-ാമത് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ് . കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിലവില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ബാഴ്സലോണ 2-4ന് ജിറോണയോട് പരാജയപ്പെട്ടതോടെയാണ് റയലിന്റെ കിരീടം ഉറപ്പായത്. ഇതോടെ റയല്‍ പോയിന്റ് പട്ടികയില്‍ ബാഴ്സയെത്താ ദൂരത്തെത്തുകയായിരുന്നു. ബാഴ്സയും ജിറോണയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്ബ് കാഡിസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ തോല്‍പ്പിച്ചിരുന്നു. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് റയല്‍ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. റയലിന്റെ 36-ാം ലാ ലിഗ കിരീടമാണിത്. ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടങ്ങള്‍ നേടിയ റെക്കാഡിന് ഉടമകളാണ് റയല്‍ മാഡ്രിഡ്.

ജിറോണയോട് തോറ്റത് ബാഴ്സലോണയ്ക്ക് രണ്ടാം സ്ഥാനവും നഷ്ടപ്പെടുത്തി. റയലിന് 34 മത്സരങ്ങളില്‍നിന്ന് 87 പോയിന്റായി. ബാഴ്സയെ തോല്‍പ്പിച്ചതോടെ ജിറോണയ്ക്ക് 34 മത്സരങ്ങളില്‍നിന്ന് 74 പോയിന്റായി. ബാഴ്സലോണയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 73 പോയിന്റാണുള്ളത്. ജിറോണയ്ക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സയ്ക്ക് പരമാവധി 85 പോയിന്റിലും മാത്രമേ എത്താൻ സാധിക്കൂ. ഇതാണ് റയലിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.

ഇനി ലക്ഷ്യം

ചാമ്ബ്യൻസ് ലീഗ്

യുവേഫ ചാമ്ബ്യൻസ് ലീഗില്‍ കിരീടം നേടുകയാണ് റയലിന്റെ അടുത്ത ലക്ഷ്യം. കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദസെമിയില്‍ ജർമ്മൻ ക്ളബ് ബയേണ്‍ മ്യൂണിക്കുമായി 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ബുധനാഴ്ച രാത്രിയാണ് രണ്ടാം പാദ സെമി. റയലിന്റെ തട്ടകത്തിലാണ് ഈ മത്സ‌രം നടക്കുന്നത്.

ഏറ്റവും കൂടുതല്‍ തവണ സ്പാനിഷ് ലാ ലിഗ ചാമ്ബ്യന്മാരായ ക്ളബാണ് റയല്‍ മാഡ്രിഡ്. 27 തവണ കിരീടം നേടിയിട്ടുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.

മത്സരത്തില്‍ മാത്രമാണ് ഈ സീസണ്‍ ലാ ലിഗയില്‍ ഇതുവരെ റയല്‍ തോറ്റത്. കളിച്ച 34 മത്സരങ്ങളില്‍ 27 എണ്ണത്തിലും ജയിക്കുകയും ആറെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റയല്‍ ലാ ലിഗ കിരീ‌ടം നേടുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയായിരുന്നു ജേതാക്കള്‍.

റയല്‍ മാഡ്രിഡിന്റെ വെറ്ററൻ താരം ലൂക്ക മൊഡ്രിച്ച്‌ ക്ളബിനൊപ്പം നേടുന്ന 25-ാമത്തെ കിരീടമാണിത്.

യൂറോപ്പിലെ വിവിധ ലീഗുകളില്‍ ആറാമത്തെ കിരീടമാണ് റയല്‍ കോച്ച്‌ കാർലോ ആഞ്ചലോട്ടി നേ‌ടിയത്. റയലിനെ ലാ ലിഗ ജേതാക്കളാക്കുന്നത് രണ്ടാം തവണ. 2021 – 22 സീസണിലാണ് ഇതിന് മുമ്ബ് ജേതാക്കളാക്കിയത്. 2013-14, 2021 – 22 സീസണുകളില്‍ റയലിനെ ചാമ്ബ്യൻസ് ലീഗ് ജേതാക്കളുമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular