Sunday, May 19, 2024
HomeIndiaറായ്ബറേലിയും അമേഠിയും ഉറപ്പിക്കാന്‍ എല്ലാ അടവും പയറ്റി കോണ്‍ഗ്രസ്; മേല്‍നോട്ടത്തിന് മുന്‍മുഖ്യമന്ത്രിമാര്‍; പ്രചരണങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം

റായ്ബറേലിയും അമേഠിയും ഉറപ്പിക്കാന്‍ എല്ലാ അടവും പയറ്റി കോണ്‍ഗ്രസ്; മേല്‍നോട്ടത്തിന് മുന്‍മുഖ്യമന്ത്രിമാര്‍; പ്രചരണങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം

ല്‍ഹി : റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ പ്രചരണ ചുമതല പ്രിയങ്ക ഗാന്ധിക്ക് നല്‍കിയതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളെ നിരീക്ഷരായി നിയമിച്ച്‌ കോണ്‍ഗ്രസ്.

ഇരു മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാനുളള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍ക്കാണ് നിരീക്ഷണ ചുമതല നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഗേലിനും അമേഠിയുടെ ചുമതല രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമാണ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ ഒരു തരത്തിലും തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പ്രിയങ്ക ഗാന്ധിയാണ് ഇരുമണ്ഡലങ്ങളിലേയും പ്രചരണം നയിക്കുന്നത്. മറ്റ് ഇടങ്ങളിലെ പ്രചരണം ചുരുക്കി ഇരു മണ്ഡലങ്ങളില്‍ പരമാവധി ഇടങ്ങളില്‍ പ്രസംഗിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ബൂത്ത് തലംമുതലുള്ള പ്രചാരണങ്ങള്‍ നയിക്കുന്നകതും പ്രിയങ്കയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular