Sunday, May 19, 2024
Homehealthഅപസ്‌മാരം മുതല്‍ അമിതവണ്ണത്തിന് വരെ പരിഹാരം; ബ്രഹ്മിയെന്ന ഒറ്റമൂലിയെ കുറിച്ച്‌

അപസ്‌മാരം മുതല്‍ അമിതവണ്ണത്തിന് വരെ പരിഹാരം; ബ്രഹ്മിയെന്ന ഒറ്റമൂലിയെ കുറിച്ച്‌

നാട്ടിൻ പുറങ്ങളലില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ബ്രഹ്മി. ജലാശയങ്ങളുടെ തീരത്തും വയല്‍ വരന്പുകളിലും ഇതു സമൃദ്ധമായി വളരുന്നു.

നിലത്ത് പടര്‍ന്നു കിടക്കുന്ന ധാരാളം ശാഖകളുള്ള ഈ സസ്യം ഗ്രോ ബാഗുകളിലും വളര്‍ത്താം. ചെടി പിഴുതെടുത്തു ചതച്ചു പിഴിഞ്ഞാല്‍ പതയുള്ളും ചെറിയ കയ്പുള്ളതുമായ നീര് കിട്ടും. വെളുത്തതോ ഇളം നീല നിറത്തിലോ ഉള്ള പൂക്കളാണ് ഇതിനുള്ളത്്.

നിലംപറ്റി ധാരാളം ശാഖകളുമായി വളരുന്ന ബ്രഹ്മി ഒരു ഏകവർഷ ഔഷധിയാണ്. ശാഖകളുടെ മുട്ടുകളില്‍ നിന്നും വേരുകള്‍ ഉണ്ടായി വരുന്നു. തടിച്ച പ്രകൃതമുള്ള ഇലകള്‍ക്ക് 2-4 സെ.മീ. നീളവും ഒരു സെ.മീ. വീതിയുള്ളതുമാണ്.

ഇലകളുടെ അടിഭാഗത്ത് കറുത്ത അടയാളങ്ങളുമുണ്ട്. മുകള്‍ഭാഗത്ത് ചിലപ്പോള്‍ ഞരമ്ബുകള്‍ തെളിഞ്ഞു കാണാറില്ല. ഇലകളുടെ മുട്ടുകളില്‍ നിന്നുമാണ് പൂക്കള്‍ ഉണ്ടായി വരിക. പൂക്കള്‍ക്ക് ഇളം നീലനിറമോ വെള്ളനിറമോ ആയിരിക്കും. ഫലം പൂവിന്റെ ബാഹ്യകവചമായ ‘ബ്രാക്റ്റുകള്‍’ക്കുള്ളിലാണ് കാണപ്പെടുക

ഔഷധപ്രാധാന്യം

ബ്രഹ്മിനീരില്‍ വയമ്ബു പൊടിച്ചിട്ട് തേനും കൂടി സേവിച്ചാല്‍ അപസ്‌മാരം മാറിക്കിട്ടും.

കുട്ടികളിലെ ബുദ്ധിവികാസത്തിന് ബ്രഹ്മിയില വാട്ടിപ്പിഴിഞ്ഞ നീരി പച്ചമഞ്ഞള്‍ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.

5-10 മില്ലി ബ്രഹ്മിനീര് അത്രയും വെണ്ണയോ, നെയ്യോ ചേർത്ത് പതിവായി രാവിലെ കുട്ടികള്‍ക്കു കൊടുത്താല്‍ ബുദ്ധിശക്തി വർദ്ധിക്കും.

ബ്രഹ്മിനീരില്‍ ആവണക്കെണ്ണ ചേർത്ത് കൊട്ടം അരച്ചു കലക്കി കാച്ചിയ തൈലം മസ്തിഷ്‌കബലത്തിനും മുടി വളരാനും നല്ലതാണ്.

ദിവസവും ബ്രഹ്മി ചേർത്തു കാച്ചിയ എള്ളെണ്ണ തേച്ചു കുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ദിവസവും കുറച്ചു ബ്രഹ്മി പാലില്‍ ചേർത്തു കുടിച്ചാല്‍ ജരാനരകളകറ്റി ദീർഘായുസ് ലഭിക്കും.

ബ്രഹ്മി, പച്ചമഞ്ഞള്‍, പാവയ്ക്ക ഇല ഇവ സമം ചതച്ച്‌ നീരെടുത്ത് അര ടീസ്‌പൂണ്‍ വീതം കുട്ടികള്‍ക്ക് കഴിക്കുവാൻ കൊടുത്താല്‍ ദഹനക്കേടു മാറും. കുട്ടികളിലെ വയറിളക്കത്തിന് ബ്രഹ്മി കുത്തിപിഴിഞ്ഞ് നീര് നാവില്‍ തൊട്ടു കൊടുത്താല്‍ മതിയാകും.

ക്ഷയരോഗത്തിന് ഔഷധമായി ബ്രഹ്മി അരച്ച്‌ പശുവിൻ പാലില്‍ ചേർത്ത് കുടിച്ചാല്‍ മതിയാകും.

ഒരു പിടി ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ് 1/2 ടീസ്‌പൂണ്‍ തേൻ ചേർത്തു കഴിക്കുന്നത് അമിത വണ്ണത്തിന് പ്രതിവിധിയാണ്.

ബ്രഹ്മിനീരില്‍ ശംഖുപുഷ്‌പവേര്, വയമ്ബ്, കൊട്ടം ഇവ കല്‍ക്കമാക്കി പഴയ നെയ്യില്‍ കാച്ചി കഴിക്കുന്നത് ഓർമ്മക്കുറവ് മാറുവാൻ ഗുണം ചെയ്യും.

ബ്രഹ്മിനീര് കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തിന് ഫലപ്രദമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular