Monday, May 20, 2024
HomeKeralaഅവസാനിക്കാതെ സംസ്ഥാനത്തെ രാഷ്‌ട്രീയ വിവാദങ്ങള്‍; വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന...

അവസാനിക്കാതെ സംസ്ഥാനത്തെ രാഷ്‌ട്രീയ വിവാദങ്ങള്‍; വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന വിമര്‍ശനവുമായി കെ മുരളീധരൻ

കേരളത്തില്‍ ഏപ്രില്‍ 26ന് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും രാഷ്‌ട്രീയ വിവാദങ്ങള്‍ ഒഴിയുന്നില്ല. വടകര എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കെ മുരളീധരൻ.

എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി വടകരയില്‍ നിന്ന് ജനവിധി തേടിയ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്നും ഷാഫി പറമ്ബിലിനെതിരെ മോശം പ്രചാരണം നടത്തി എന്നും കെ മുരളീധരൻ ആരോപണം ഉന്നയിച്ചു.

ഷാഫി പറമ്ബിലിനെതിരെ മോശം പ്രചാരണം നടത്തിയ കെ കെ ശൈലജക്കെതിരെ സ്വാഭാവികമായും ഷാഫി പറമ്ബിലിനും തിരിച്ച്‌ പറയേണ്ടി വന്നുവെന്നുംകോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യു ഡി എഫ് മികച്ച വിജയം നേടുമെന്നും പൊന്നാനിയില്‍ മുസ്ലിം ലീഗ് വോട്ടുകളില്‍ അടിയൊഴുക്ക് ഉണ്ടായിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വടകരയില്‍ യു ഡി എഫ് വർഗീയ പ്രചാരണം നടത്തി എന്നും പൊന്നാനി ഇത്തവണ മറിയുമെന്നും എല്‍ ഡി എഫ് ആവർത്തിച്ച്‌ പറയുമ്ബോഴാണ് യു ഡി എഫ് നേതാക്കള്‍ പ്രതിരോധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular