Tuesday, May 7, 2024
HomeKeralaകളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി ; കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ അപകടമരണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21) എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നതായി ഇവര്‍ സംശയം പ്രകടിപ്പിച്ചു. അപകട വിവരം ഇയാളാണ് അറിയിച്ചത് എന്നും അപകടത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെന്നും കുടുംബം പറയുന്നു. മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് മന്‍ഫിയ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ സുഹൃത്തുക്കള്‍ ആരും ഇത് അറിഞ്ഞിട്ടില്ല. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular