Monday, May 6, 2024
HomeKeralaതന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു : ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം...

തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു : ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയുമെന്നും സുരേഷ് ഗോപി

തിരുവനന്തപുരം : തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചതായി നടനും , എം പിയുമായ സുരേഷ് ഗോപി .

സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത് .

താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയം ഏറെ തളര്‍ത്തി, അതിനു ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിനുവേണ്ടിയാണ് ഇത് ചെയ്യുന്നത് .

ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും. അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അതെല്ലാം മുകളിലിരുന്ന് താന്‍ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular