Monday, May 6, 2024
HomeKeralaഒന്നു പേടിപ്പിക്കാന്‍ നോക്കി മുസ്ലീമുകള്‍ കണ്ണുരുട്ടി പിണറായി തിരിച്ചോടുന്നു

ഒന്നു പേടിപ്പിക്കാന്‍ നോക്കി മുസ്ലീമുകള്‍ കണ്ണുരുട്ടി പിണറായി തിരിച്ചോടുന്നു

വഖഫ് ബോര്‍ഡ് വിഷയത്തില്‍  മുസ്ലീംസമുദായത്തെ വരുതിയിലാക്കാന്‍ ചെറിയൊരു  പേടിപ്പിക്കല്‍ നാടകമാണ്  പിണറായി  പ്ലാന്‍ ചെയ്തത്.  ഏതു സമുദായം വന്നാലും  പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുമെന്നാണ് സിപിമ്മുകാരുടെ വിശ്വാസം. മന്ത്രിമാര്‍ പോലും  മിണ്ടാതെ വായുംപൊത്തിരിക്കുന്ന കാലമായതു കൊണ്ടു ജനം വിശ്വസിച്ചു. എന്നാല്‍ നാട്ടിലെ പോലീസാണെങ്കില്‍ ഈ ദേഷ്യമെല്ലാം പാവപ്പെട്ടന്റെ ശരീരത്തിലാണ് തീര്‍ക്കുന്നതെന്ന് മാത്രം. ഹൈക്കോടതിയില്‍ നിന്നും ദിനംതോറും  വിമര്‍ശനം കേട്ടു  സര്‍ക്കാര്‍ മടുത്തു കൊണ്ടിരിക്കുകയാണ്. ഏതായാലും വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലീം സമുദായം കണ്ണുരുട്ടിയിരിക്കുകയാണ്. ഇതോടെ  പിണറായി പത്തിമടക്കി  ഇരുട്ടിലേക്കു  കയറി. ഇതാണ് ഇപ്പോഴത്തെ സാഹചര്യം.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രെട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാന്‍ സമസ്ത ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചര്‍ച്ച നടത്തും.  തീരുമാനം  ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular