Saturday, May 4, 2024
HomeKeralaഥാറിന് പിന്നാലെ ഇലക്ട്രിക് വയലിൻ, പ്രിയന്റെ 'മയിൽപ്പീലി വയലിൻ' ഇനി ഗുരുവായൂരപ്പന് സ്വന്തം

ഥാറിന് പിന്നാലെ ഇലക്ട്രിക് വയലിൻ, പ്രിയന്റെ ‘മയിൽപ്പീലി വയലിൻ’ ഇനി ഗുരുവായൂരപ്പന് സ്വന്തം

ഗുരുവായൂർ:  ഥാറിന് (Thar) പിന്നാലെ ഗുരുവായൂരപ്പന്  കാണിക്കയായി മയിൽപ്പീലി നിറമുള്ള സുന്ദരൻ വയലിൻ ( Violin). തൃശ്ശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയൻ ആണ് സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക്ക് വയലിൻ (EectricViolin) ഗുരുവായൂരപ്പനായി സമർപ്പിച്ചത്. വയലിൻ കലാകാരനായ പ്രിയന്റെ വർഷങ്ങളായുള്ള മോഹമാണ് സഫലമായത്.

വർഷങ്ങളായി കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴിൽ വയലിൻ പഠിക്കുന്നു. ഒമ്പത് വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വാദകനായി പ്രിയൻ എത്തുന്നുണ്ട്. സ്വന്തമായി വയലിൻ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കണമെന്നത് വലിയ മോഹമായിരുന്നു.

2019 മുതൽ വയലിൻ നിർമ്മിക്കാൻ തുടങ്ങി. ഇപ്പോഴാണ് പൂർത്തിയായത്. സോപാനത്തിലെത്തി ഭഗവാന്റെ മുന്നിൽ സമർപ്പിച്ചപ്പോൾ മനസ്സിന് വലിയ സന്തോഷമായി’ – പ്രിയൻ പറഞ്ഞു. മരത്തടിയിൽ ചിത്രപ്പണി ചെയ്യുന്ന കലാകാരൻ കൂടിയാണ് പ്രിയൻ. തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിൻ നിർമ്മിച്ചത്. മയിൽപ്പീലിയുടെ നിറവും പകർന്ന് മയിൽപ്പീലി വയലിൻ എന്ന പേരും നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular