Tuesday, April 30, 2024
HomeKeralaഅങ്ങനെ അഹങ്കരിക്കേണ്ട പാര്‍ട്ടിയില്‍ കാണില്ല സിപിഎമ്മുകാര്‍ സ്വീകരിക്കുമോ?

അങ്ങനെ അഹങ്കരിക്കേണ്ട പാര്‍ട്ടിയില്‍ കാണില്ല സിപിഎമ്മുകാര്‍ സ്വീകരിക്കുമോ?

സിപിഎമ്മുകാര്‍ക്ക് അഹങ്കാരം വേണ്ട എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. രണ്ടാം പ്രാവശ്യവും അധികാരം കിട്ടിയതോടെ  സിപിഎമ്മുകാര്‍ അഹങ്കരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടിയേരി പറയുന്നത്. പക്ഷേ,  പിണറായി ഉള്‍പ്പെടെയുള്ള  നേതാക്കളുടെ അഹങ്കാരം ആര് തീര്‍ക്കുമെന്നു മാത്രം പറയുന്നില്ല. ബ്രാഞ്ച് സെക്രട്ടറിമുതല്‍  മുകളിലുള്ള നേതാക്കള്‍

അഹങ്കാരം മാത്രമല്ല,  കൊ്ള്ളയുമാണ് നടത്തുന്നത്. മൂന്നു ലക്ഷം രൂപ സംഘടിപ്പിക്കാതെ  വീട്ടില്‍ പോകാത്ത ഏരിയ സെക്രട്ടറിയുള്ള നാടാണിത്.  ഇവര്‍ സഞ്ചരിക്കുന്ന വാഹനം മാത്രം പരിശോധിക്കുക. പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും എവിടെ നില്‍ക്കുന്നുവെന്നു മനസിലാകും.

പാര്‍ട്ടി അംഗങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും, അവര്‍ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നില്‍ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാനഭരണത്തില്‍ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാന്‍ സമ്പൂര്‍ണമായി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍കാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ല. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനമോ ഗ്രൂപ്പിസമോ പാര്‍ട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular