Sunday, May 5, 2024
HomeEuropeഅടുക്കള പൊളിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരത്തിലേറെ സ്വര്‍ണം, വെള്ളി നാണയങ്ങള്‍; ഞെട്ടലോടെ ദമ്ബതികള്‍

അടുക്കള പൊളിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരത്തിലേറെ സ്വര്‍ണം, വെള്ളി നാണയങ്ങള്‍; ഞെട്ടലോടെ ദമ്ബതികള്‍

വീട് പുതുക്കി പണിയുന്നതിനായി തറ പൊളിച്ചപ്പോള്‍ ദമ്ബതികള്‍ക്ക് കിട്ടിയത് നൂറ്റാണ്ടുകളോളം പഴക്കമുള്ള നാണയങ്ങള്‍.
യുകെയിലാണ് സംഭവം. വീടിന്റെ അടുക്കളയുടെ ഭാഗത്തുനിന്നാണ് സ്വർണ്ണവും വെള്ളിയും അടങ്ങുന്ന 1000ത്തിലേറെ നാണയങ്ങള്‍ ദമ്ബതികള്‍ക്ക് ലഭിച്ചത്. റോബർട്ട്, ബെറ്റി ഫ്യൂച്ച്‌സ് ദമ്ബതികള്‍ക്കാണ് അവരുടെ ഫാം ഹൗസില്‍ നിന്ന് നാണയങ്ങള്‍ ലഭിച്ചത്. സൗത്ത് പോർട്ടണ്‍ ഫാം എന്ന എന്ന പേരില്‍ തെക്കൻ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോർസെറ്റില്‍ സ്ഥിതി ചെയ്യുന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജാണ് ഇത്. 2019ലാണ് ദമ്ബതികള്‍ ഈ വീട് വാങ്ങിയത്.

വീട് നവീകരിക്കുന്നതിന്റെ ഭാഗമായി അടുക്കളുടെ തറ ഉയർത്തി പണിയാൻ ഇവർ തീരുമാനിച്ചിരുന്നു. അങ്ങനെ തറ പൊളിച്ചു നീക്കുന്നതിനിടയില്‍ റോബർട്ടിനാണ് മണ്‍ പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ നാണയങ്ങള്‍ കിട്ടിയത്. തുടർന്ന് ഇക്കാര്യം ദമ്ബതികള്‍ അധികൃതരെ അറിയിക്കുകയും നാണയങ്ങള്‍ പരിശോധിക്കുന്നതിനായി ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ” ഒരു ദിവസം വൈകുന്നേരം, എൻ്റെ ഭർത്താവ് കോടാലി ഉപയോഗിച്ച്‌ തറ കുഴിക്കുമ്ബോഴാണ് നാണയങ്ങള്‍ കണ്ടെത്തിയത്. എല്ലാ നാണയങ്ങളും എടുത്ത് അദ്ദേഹം ഒരു ബക്കറ്റിലേക്ക് മാറ്റി. ഞങ്ങള്‍ വീട് നവീകരിക്കാൻ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഇവ ഇപ്പോള്‍ ലഭിക്കില്ലായിരുന്നു”എന്ന് ബെറ്റി പറഞ്ഞു.

കണ്ടുകിട്ടിയ നാണയങ്ങള്‍ ബ്രിട്ടീഷ് ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ (1642-1644) ഉണ്ടായിരുന്നവയാണ് എന്നാണ് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ വിലയിരുത്തല്‍. 1029 ഓളം നാണയങ്ങള്‍ ജെയിംസ് ഒന്നാമന്റെയും ചാള്‍സ് രണ്ടാമന്റെയും ഭരണകാലത്ത് നിലനിന്നിരുന്ന കറൻസികള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ എലിസബത്ത് രാജ്ഞിയുടെ ബ്രിട്ടീഷ് വെള്ളിനാണയങ്ങളും ക്വീൻ മേരി ഒന്നാമൻ്റെ കാലത്തെ നാണയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ഏപ്രില്‍ 23ന് നടന്ന ലേലത്തില്‍ ദമ്ബതികള്‍ ഈ നാണയങ്ങള്‍ വിറ്റതായും റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് അവർ ഇത് വിറ്റത് എന്നാണ് വിവരം. ഇതില്‍ 5.17 ലക്ഷം രൂപയ്ക്ക് ചാള്‍സ് ഒന്നാമൻ രാജാവിൻ്റെ സ്വർണനാണയങ്ങള്‍ വിറ്റതായാണ് വിവരം. 1621-ലെ ജെയിംസ് രാജാവിന്റെ വെള്ളിനാണയത്തിന് 2.80 ലക്ഷം രൂപ ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular