Tuesday, April 30, 2024
HomeUSAസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമ ∙ ഒക്‌ലഹോമ സിറ്റി സ്കൂളിലെ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തുകയും, ബോയ്ഫ്രണ്ടിനെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതിയുടെ വധശിക്ഷ ഡിസംബർ 9 വ്യാഴാഴ്ച ഒക്‌ലഹോമ ജയിലിൽ നടപ്പാക്കി.

വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ പ്രതിയുടെ അറ്റോർണി കോടതിയിൽ ചോദ്യം ചെയ്തെങ്കിലും വ്യാഴാഴ്ച സുപ്രീംകോടതി വധശിക്ഷക്കുള്ള ഉത്തരവ് നൽകുകയായിരുന്നു.

Linda-Reaves

1985 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ അധ്യാപിക ലിൻഡാ റീവിസും, കാമുകൻ ‍ഡഗ് ഐവനും താമസിച്ചിരുന്ന വീട്ടിൽ പ്രതി ബിഗ്‍ലർ സ്റ്റഫ് എത്തി.ഐവാനിൽ നിന്നും തോക്ക് വാങ്ങാനെന്ന വ്യാജേന എത്തിച്ചേർന്ന പ്രതി ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ലിൻഡ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാമുകൻ ഐവാൻ അപകടത്തെ അതിജീവിച്ചു. ഐവാൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതും, പിന്നീട് 2003 ൽ വധശിക്ഷക്കു വിധിക്കുകയും ചെയ്തത്.

ബിഗ്‍ലറുടെ കാമുകിയും ഐവാന്റെ മുൻ ഭാര്യയുമായ യുവതിക്ക് ഐവാന്റെ പേരിലുള്ള 2 മില്യൻ ഡോളർ ഇൻഷ്വറൻസ് തുക നേടിയെടുക്കുക എന്നതായിരുന്നു ബിഗ്‍ലറുടെ പദ്ധതി. കേസ്സിൽ താൻ നിരപരാധിയാണെന്നും ഐവാന്റെ വീട്ടിൽ എത്തുമ്പോൾ ഐവാനും മറ്റൊരാളും തമ്മിൽ തോക്കിന് പിടിവലികൂടിയിരുന്നതായും ലിൻഡ മരിച്ചു കഴിഞ്ഞതായും ബിഗ്‌ലർ വാദിച്ചു. വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതു കഴിഞ്ഞ ആറുവർഷമായി ഒക്‌ലഹോമയിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. ഒക്ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഈ വർഷം ഒക്‌ലഹോമയിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിഗ്‍ലർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular