Tuesday, April 30, 2024
HomeUSA30 ദിവസം താമസിച്ചവർക്ക് ന്യൂയോർക്ക് മുനിസിപ്പാലിറ്റിയിൽ വോട്ടവകാശം

30 ദിവസം താമസിച്ചവർക്ക് ന്യൂയോർക്ക് മുനിസിപ്പാലിറ്റിയിൽ വോട്ടവകാശം

ന്യൂയോർക്ക് ∙ അമേരിക്കൻ പൗരത്വം ഇല്ലാത്തവർക്കു വോട്ടവകാശം അനുവദിക്കുന്ന അമേരിക്കയിലെ ആദ്യ മുൻസിപ്പാലിറ്റി എന്ന ബഹുമതി ന്യുയോർക്ക് മുൻസിപ്പാലിറ്റിക്ക്. ഇതു സംബന്ധിച്ച ബിൽ പതിനാലിനെതിരെ 33 വോട്ടുകളോടെയാണ് മുൻസിപ്പൽ കൗൺസിൽ അംഗീകരിച്ചത്. നിയമം പാസ്സാക്കിയ ഡിസംബർ 9 വ്യാഴാഴ്ച തന്നെ ഡമോക്രാറ്റിക് പാർട്ടിയിലെ പല അംഗങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ബിൽ തിരിച്ചയക്കാൻ ശ്രമിച്ചത് വിഫലമായി.

800,00 ലീഗൽ റസിഡന്റ്സിനാണു പുതിയ നിയമം വഴി വോട്ടവകാശം ലഭിക്കുന്നത്. ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനു മാത്രമാണ് ഈ നിയമം ബാധകമാകുക. ന്യൂയോർക്കിലെ 10 ശതമാനം ജനസംഖ്യയും ഗ്രീൻകാർഡ് ഉടമകളാണ്. മുപ്പതു ദിവസം മാത്രമാണ് വോട്ടവകാശം ലഭിക്കുന്നതിന് ഗ്രീൻകാർഡ് ഉടമകൾക്ക് നിബന്ധന വച്ചിരിക്കുന്നത്. ഡിഫേർഡ് ആക്ഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വോട്ടവകാശത്തിന് അർഹതയുണ്ട്.

ഈ വർഷാവസാനം കാലാവധി പൂർത്തിയാക്കി പുറത്തുപോകുന്ന മേയർ ഡിബ്ലാസിയോ, സിറ്റി കൗൺസിൽ അംഗങ്ങൾ ഇത്ര തിരക്ക് പിടിച്ചു നിയമം പാസ്സാക്കിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്ക് അധികാരം നിലനിർത്തുന്നതിനാണെന്നും ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചില അംഗങ്ങൾ പറഞ്ഞു. മേയർ ഒപ്പിടുന്നതോടെ ബിൽ നിയമമാകും.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular