Tuesday, April 30, 2024
HomeUSAപ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ ദുബായിൽ കുടുങ്ങിയ പ്രാവാസി നാടണഞ്ഞു

പ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ ദുബായിൽ കുടുങ്ങിയ പ്രാവാസി നാടണഞ്ഞു

ദോഹ :മൂന്ന്  വർഷമായി നാട്ടിൽ പോകാൻ കഴിയാതെ  ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ ജോലി ചെയ്തു വരികയും 9 മാസത്തോളം ആയി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ദുരിതം അനുഭവിക്കുകയും ചെയ്‌തിരുന്ന തിരുവനന്തപുരം സ്വദേശിയായ നാസിഫ് എന്ന 24 വയസ്സുള്ള യുവാവ് ഇന്നലെ (ഡിസംബർ 11) നാട്ടിലെത്തി. പി എം എഫ്  കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജേഷിന്പാലത്തിങ്കലിനെ അറിയിക്കുകയും യുവാവിന്റെ മാതാവ് ഖത്തറിൽ ഉള്ള  പി എം എഫ്ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിനെ ഫോണിൽ വിളിച്ചു പരാതി അറിയിക്കുകയും ചെയ്തു .പ്രസിഡന്റ് ദുബായിലെ കമ്പനി ഡയറക്ടറുമായി ബന്ധപെട്ടു .

തുടർ നടപടിക്കായി  പി എം എഫ് ദുബായ് കോഓർഡിനേറ്റർ ശ്രീ ബിബിജോണിനെ ചുമതലപ്പെടുത്തി  അദ്ദേഹം കമ്പനിയുമായി  വീണ്ടും ബന്ധപ്പെടുകയും 2 ദിവസത്തിനകം ആ യുവാവിന്റെകിട്ടാനുള്ള എല്ലാ ശമ്പളവും ടിക്കറ്റും പാസ്‌പോർട്ടും നൽകി നാട്ടിലേക്ക് അയക്കുകയും ചെയ്തു .യുവാവിന്റെ ഉമ്മ ഇന്നലെ തന്നെ ഗ്ലോബൽ പ്രസിഡന്റിനെ  വിളിച്ചു മകൻ വീട്ടിൽ എത്തിയ കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുകയും ചെയ്‌തെന്നും പി എംഎഫിനോട് എന്നും നന്ദിയും കടപ്പാടും ഉണ്ടെന്നും അറിയിച്ചു.

പി എം എഫ് എന്ന ആഗോള സംഘടനയുടെ എല്ലാ സഹായവും ലോകത്തിലെ ഏതൊരു മലയാളി പ്രവാസിക്കുംഎന്നും ലഭിക്കുമെന്നു ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്,  ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ , ഗ്ലോബൽ ജനറൽസെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
11 ഡിസംബർ 2021
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular