Saturday, May 11, 2024
HomeKeralaസെര്‍ച്ച് കമ്മിറ്റിയുടെ കാര്യം ഗവര്‍ണറോട് ചോദിക്കു; മാധ്യമ വിചാരണയ്ക്ക് വിധേയമാകാന്‍ താത്പര്യമില്ല: ആര്‍. ബിന്ദു

സെര്‍ച്ച് കമ്മിറ്റിയുടെ കാര്യം ഗവര്‍ണറോട് ചോദിക്കു; മാധ്യമ വിചാരണയ്ക്ക് വിധേയമാകാന്‍ താത്പര്യമില്ല: ആര്‍. ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സ്വാഗതം ചെയ്തു. വിസിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉള്ളതായി കേരള ഹൈക്കോടതി കണ്ടെത്തിയിട്ടില്ല. നിയമനം കോടതി അംഗീകരിച്ചു എന്നുള്ളത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്,” ആര്‍. ബിന്ദു പറഞ്ഞു.

“വളരെ അക്കാദമിക് മികവുള്ള ചാന്‍സലര്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടരാനുള്ള അനുവാദമായിട്ടാണ് കോടതി വിധിയെ സ്വീകരിക്കുന്നത്. മാധ്യമങ്ങളുടെ വിചാരണയ്ക്ക് വിധേയമാകാന്‍ ഉദ്ദേശിക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റിയുടെ കാര്യം കമ്മിറ്റി പിരിച്ച് വിട്ടയാളോട് ചോദിക്കണം,” ഉന്നതവിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular